Dubai shopping festival; ദുബായ്∙ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ (ഡിഎസ്എഫ്) 30-ാം പതിപ്പിന്‍റെ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി) ഉപയോക്താക്കൾക്ക് ഉഗ്രൻ സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരം ഒരുക്കുന്നു. 2025 ജനുവരി 12 വരെ നടക്കുന്ന ഡിഎസ്എഫിൽ പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിൽനിന്ന് 1500 ദിർഹമോ അതിൽ കൂടുതലോ തുകയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് 15 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ മൊത്തം 1 കിലോഗ്രാം സ്വർണം സമ്മാനമായി ലഭിക്കും. അതിലൂടെ 20 വിജയികൾക്ക് 1/4 കിലോഗ്രാം വീതം നേടാനുള്ള അവസരമാണ് വിജയികളെ കാത്തിരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
പ്രതിവാര നറുക്കെടുപ്പുകൾ ഈ മാസം 13, 20, 27, 2025 ജനുവരി 3, 12 തീയതികളിലായാണ് നടക്കുക. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഈ പതിപ്പ് ഒരു നാഴികക്കല്ലായി ആഘോഷിക്കുമ്പോൾ ദുബായിയെ സ്വർണത്തിന്‍റെയും ആഭരണങ്ങളുടെയും ആഗോള തലസ്ഥാനമായി സ്ഥാപിക്കാനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. വർഷങ്ങളായി റീട്ടെയിൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിലും പുതുമകൾ വളർത്തുന്നതിലും ഡിജെജി സുപ്രധാനമായ പങ്ക് വഹിക്കുന്നുവെന്ന് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ബോർഡ് അംഗവും മാർക്കറ്റിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ ലൈല സുഹൈൽ പറഞ്ഞു.
275ലേറെ റീട്ടെയിൽ ജ്വല്ലറി ഔട്ട്‌ലെറ്റുകളിലായി 85ലേറെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ പ്രമോഷന്‍റെ ഭാഗമാകും. പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിലെല്ലാം ആകർഷകമായ ഓഫറുകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
സവിശേഷതകൾ
∙തിരഞ്ഞെടുത്ത ഡയമണ്ട്, പേൾ ആഭരണങ്ങൾക്ക് 50% വരെ കിഴിവ്
∙തിരഞ്ഞെടുത്ത സ്വർണാഭരണങ്ങൾക്ക് 1-5% വരെ പണിക്കൂലി കുറവ്. എന്നാൽ സ്വർണം മാറ്റിവാങ്ങുമ്പോൾ കിഴിവുകൾ ഒന്നുമില്ല.
∙തിരഞ്ഞെടുത്ത പർച്ചേസുകൾക്ക് പ്രത്യേകം സമ്മാനങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക്: https://dubaicityofgold.com/