ദുബായ് : ലോകത്തെ തന്നെ ഏറ്റവും വലിയ ടൂറിസം സ്പോട്ടുകളിൽ പ്രധാന സ്ഥാനമാണ് ദുബായ്. ഷോപ്പിംഗിനും ആഘോഷങ്ങൾക്കുമായി വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി ടൂറിസ്റ്റുകളാണ് ദുബായിൽ എത്തുന്നത്. എന്നാൽ ദുബായ് ഭരണകൂടം ഏർപ്പെടുത്തുന്ന പുതിയ തീരുമാനം കാരണം ചിലർക്ക് പണം ഇനി കൂടുതൽ ചെലവഴിക്കേണ്ടി വരും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ദുബായിലെത്തുന്ന വിദേശ ടൂറിസ്റ്റുകളോ ഇവിടെയുള്ളവരോ ആകട്ടെ ഇവർക്ക് മദ്യം കഴിക്കണമെങ്കിൽ പണം കൂടുതൽ നൽകണം. നേരത്തെ മദ്യത്തിന് ഉണ്ടായിരുന്ന 30 ശതമാനം വില്പന നികുതി തിരികെ കൊണ്ടുവരുന്നതാണ് വില കൂടുന്നതിന് കാരണം. ഇതോടെ ദുബായിലെ ബാറുകളിൽ ഉൾപ്പെടെ മദ്യത്തിന്റെ വില വലിയ രീതിയിൽ വർദ്ധിക്കും. ജനുവരി ഒന്നുമുതൽ വിലവർദ്ധന നിലവിൽ വരും. ഇത് സംബന്ധിച്ച് എല്ലാ നടപടികളും കൈക്കൊള്ളാൻ ദുബായ് മുനിസിപ്പാലിറ്റി ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്.
2023 ജനുവരിയിൽ ദുബായ് മുനിസിപ്പാലിറ്റി എമിറേറ്റിലെ മദ്യവില്പനയുടെ 30 ശതമാനം നികുതി ഒരു വർഷത്തേക്ക് നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ ഇളവ് ഡിസംബർ വരെ പിന്നീട് നീട്ടിയിരുന്നു. വരും വർഷവും ഇളവ് തുടരും എന്നായിരുന്നു വ്യവസായ ലോകം പ്രതീക്ഷിച്ചിരുന്നത്, എന്നാൽ ഇത് പുനഃസ്ഥാപിക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം പഴയ നികുതി വീണ്ടും വരുമ്പോൾ അത് വില്പനയെ ഏത് രീതിയിൽ ബാധിക്കുമെന്നാണ് ആശങ്ക.