Flight ticket booking; പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​റച്ചു

Flight ticket booking; ശൈ​ത്യ​കാ​ല അ​വ​ധി​യും ക്രി​സ്മ​സും മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​റ​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലെ നി​ര​ക്കി​നേ​ക്കാ​ൾ മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ കു​റ​ച്ച​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും 1300 ദി​ർ​ഹ​മി​ന്​ മു​ക​ളി​ൽ ആ​യി​രു​ന്നു കു​റ​ഞ്ഞ നി​ര​ക്ക്. എ​ന്നാ​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഇ​പ്പോ​ൾ 760 ദി​ർ​ഹം മു​ത​ൽ ടി​ക്ക​റ്റ്​ ല​ഭി​ക്കും. കൊ​ച്ചി​യി​ലേ​ക്ക് 830 ദി​ർ​ഹം മു​ത​ലും ക​ണ്ണൂ​രി​ലേ​ക്ക് 850 ദി​ർ​ഹ​മി​നും കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ 890 ദി​ർ​ഹം മു​ത​ലും ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. കോ​ഴി​ക്കോ​ട്ടേ​ക്ക് നേ​ര​ത്തെ ത​ന്നെ ടി​ക്ക​റ്റ് നി​ര​ക്ക് വി​മാ​ന ക​മ്പ​നി​ക​ൾ കു​റ​ച്ചി​രു​ന്നു.

ടി​ക്ക​റ്റു​ക​ൾ​ക്ക്​ നി​ര​ക്ക്​ ഉ​യ​ർ​ത്തി​യ​തോ​ടെ പ​ല​രും യാ​ത്ര മാ​റ്റി​വെ​ക്കു​ക​യോ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. യു.​എ.​ഇ-​ഇ​ന്ത്യ സെ​ക്ട​റി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ർ​ന്ന സ​മ​യ​ങ്ങ​ളി​ൽ ഒ​മാ​നി​ലെ മ​സ്ക​ത്തി​ൽ​നി​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നു. ഇ​ങ്ങ​നെ ടി​ക്ക​റ്റ് എ​ടു​ത്ത് യു.​എ.​ഇ​യി​ൽ​നി​ന്ന്​ റോ​ഡ് മാ​ർ​ഗം മ​സ്‌​ക​ത്തി​ലേ​ക്കും അ​വി​ടെ നി​ന്ന് നാ​ട്ടി​ലേ​ക്ക് വി​മാ​നം ക​യ​റാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രും ഉ​ണ്ട്.

450 ദി​ർ​ഹ​മി​ന് മ​സ്‌​ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ടി​ക്ക​റ്റ് ല​ഭ്യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടേ​ക്ക് താ​ര​ത​മ്യേ​ന ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​വാ​യ​തി​നാ​ൽ അ​തു​വ​ഴി കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രു​മു​ണ്ട്. യു.​എ.​ഇ​യി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ശൈ​ത്യ​കാ​ല അ​വ​ധി ആ​രം​ഭി​ക്കു​ന്ന​ത് ഡി​സം​ബ​ർ 14 മു​ത​ലാ​ണ്. 2025 ജ​നു​വ​രി അ​ഞ്ചി​നാ​ണ് ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക.

യു.​എ.​ഇ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ​നി​ര​ക്ക് താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ങ്കി​ലും ക്രി​സ്മ​സി​നു​ശേ​ഷം ജ​നു​വ​രി ആ​ദ്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്രാ നി​ര​ക്ക് താ​ര​ത​മ്യേ​ന കൂ​ടി​യ നി​ല​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 1400 മു​ത​ൽ 2700 ദി​ർ​ഹ​മും കൊ​ച്ചി​യി​ൽ​നി​ന്ന് 1450 മു​ത​ൽ 3355 ദി​ർ​ഹ​മും കോ​ഴി​ക്കോ​ടു​നി​ന്ന് 860 മു​ത​ൽ 2055 ദി​ർ​ഹ​മും ക​ണ്ണൂ​രി​ൽ നി​ന്ന് 1100 മു​ത​ൽ 1650 ദി​ർ​ഹം വ​രെ​യാ​ണ് നി​ല​വി​ൽ വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്.

ഈ ​നി​ര​ക്കും കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ല​രും. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സീ​സ​ണി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യ​തി​നാ​ൽ വി​മാ​ന​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ച്ചി​രു​ന്നു. ഇ​ത് ഏ​റെ പേ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. അ​വ​ധി​ക്കാ​ല​ത്ത് അ​ധ്യാ​പ​ക​ർ​ക്കും ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി മാ​ത്ര​മാ​ണ് ചി​ല സ്കൂ​ളു​ക​ൾ ന​ൽ​കു​ന്ന​ത്. ഉ​യ​ർ​ന്ന വി​മാ​ന നി​ര​ക്ക് കാ​ര​ണം പ​ല​രും യാ​ത്ര വേ​ണ്ടെ​ന്ന് വെ​ച്ചി​രി​ക്കു​ക​യാ​ണ്. കു​റ​ഞ്ഞ നി​ര​ക്കി​ന് ടി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ നാ​ട്ടി​ൽ പോ​യി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top