ബിഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പിൽ ബിഗ് വിൻ മത്സരത്തിൽ മൊത്തം AED 295,000 സമ്മാനം നേടിയത് ഇന്ത്യ, ബംഗ്ലദേശ് രാജ്യങ്ങളിൽ നിന്നുമായി നാലുപേർ.
യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va8H6PULdQefnzlFSh0v
അബ്ദുൾ നസീർ – AED 100,000: മലയാളിയായ അബ്ദുൾ നസീർ 2012 മുതൽ ദുബായിൽ താമസിക്കുകയാണ്. മൂന്നു വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. 20 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് എല്ലാ മാസവും ടിക്കറ്റെടുക്കാറ്. മലയാളികൾക്ക് ഇടയിൽ ബിഗ് ടിക്കറ്റ് വളരെ പ്രശസ്തമാണ്. വിജയിയാണ് എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം സമ്മാനം പങ്കിടും. സ്വന്തം ഭാഗം കുടുംബത്തിനായി ചെലവഴിക്കും. ഇനിയും ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.
എം.ഡി. മെഹ്ദി – AED 50,000: ബംഗ്ലദേശിൽ നിന്നുള്ള മെഹ്ദി യു.എ.ഇയിൽ താമസമാണ്. നവംബർ രണ്ടാം ആഴ്ച്ചയാണ് വിജയിച്ച ടിക്കറ്റ് നമ്പർ 053519 അദ്ദേഹം എടുത്തത്.
ആകാശ് രാജ് – AED 70,000: മലയാളിയായ ആകാശ് രാജ് ഏഴ് വർഷമായി ദുബായിൽ ജീവിക്കുകയാണ്. നാലു വർഷമായി 10 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അദ്ദേഹം ടിക്കറ്റ് എടുക്കാറുണ്ട്. വിജയിയാണ് എന്ന ഫോൺകോൾ ലഭിച്ചപ്പോൾ ആദ്യം തട്ടിപ്പാണെന്ന് കരുതി. ഇ-മെയിൽ കൂടെ ലഭിച്ചതിന് ശേഷമാണ് വിജയം ഉറപ്പിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പണം പങ്കിടും. ഭാവിയിൽ കൂടുതൽ ടിക്കറ്റുകൾ വാങ്ങുമെന്നും അദ്ദേഹം പറയുന്നു.
മുഹമ്മദ് ഹനീഫ് – AED 75,000: 15 വർഷമായി ദുബായിൽ ജീവിക്കുന്ന ബെംഗലൂരുവിൽ നിന്നുള്ള ഹനീഫ് എല്ലാ മാസവും ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. മൂന്ന് നാല് വർഷമായി ഈ ഫോൺകോളിനായി കാത്തിരിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മറക്കാനാകാത്ത അനുഭവമാണിത്. ഇനിയും ടിക്കറ്റ് എടുക്കുന്നത് തുടരാനാണ് തീരുമാനം.
അടുത്ത ലൈവ് ഡ്രോയിൽ 30 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ആഴ്ച്ചതോറും 1 മില്യൺ ദിർഹം നേടാനുമാകും. ബിഗ് വിൻ കോൺടെസ്റ്റ് അനുസരിച്ച് രണ്ടു ടിക്കറ്റുകൾ ഒറ്റത്തവണയായി വാങ്ങിയാൽ (ഡിസംബർ ഒന്ന് മുതൽ 25 വരെ) ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ആഴ്ച്ചതോറും ഒരാളെ തെരഞ്ഞെടുക്കും. ഇവർക്ക് ബിഗ് വിൻ കോൺടെസ്റ്റിൽ ജനുവരി മൂന്നിന് പങ്കെടുക്കാം. AED 20,000 മുതൽ AED 150,000 വരെ സമ്മാനങ്ങൾ നേടാനുമാകും. കാർപ്രേമികൾക്ക് ഒരു മസെരാറ്റി ഗ്രെക്കാലെ നേടാനും അവസരമുണ്ട്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം