Weather alert in uae; യുഎഇയിൽ ഇന്ന് മഴ പെയ്യുമോ? കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് ഇങ്ങനെ

Weather alert in uae;അബുദാബി: യുഎഇയുടെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച നേരിയ മഴയും ഭാഗികമായി മേഘാവൃതമായ ആകാശവും അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. യുഎഇയില്‍ നാളെ (വെള്ളിയാഴ്ച) ചിലയിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യത. ഉച്ചയ്ക്ക് 12.16ന് ഡാൽമ ദ്വീപിൽ മിതമായ മഴ ലഭിച്ചതായി അതോറിറ്റി അറിയിച്ചു. അൽ ദഫ്ര മേഖലയിലാണ് ഡാൽമ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇവിടെ മഴ പെയ്യുമെന്ന് അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ മുതൽ മേഘാവൃതമായ കാലാവസ്ഥ വരെ എന്‍സിഎം പ്രവചിച്ചിച്ചു. കുറഞ്ഞ മേഘങ്ങൾ ദിവസം മുഴുവൻ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കടലിലും സമീപദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ അതോറിറ്റി മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top