Expat death; പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു

Expat death; പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന പാലക്കാട് കൂറ്റനാട് സ്വദേശി അൽഐനിൽ മരിച്ചു. കൂറ്റനാട് കൂരിയറ്റ വീട്ടിൽ സഫീറാണ് (34) മരിച്ചത്.

Oplus_131072

അൽഐനിൽ ജിം ട്രെയിനറായിരുന്നു. താമസസ്ഥലത്ത് വെച്ച് പക്ഷാഘാതം സംഭവിച്ച ഇദ്ദേഹം ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. കൂരിയറ്റ സൈതലവി – ഹസീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹന. മക്കൾ: അയാൻ (6), അയ്‌ദിൻ (4). സഹോദരൻ സജീർ ഷാർജയിലുണ്ട്. മൃതദേഹം ഞായറാഴ്‌ചയോടെ നാട്ടിലെത്തിക്കുമെന്ന് അൽ ഐൻ കെ.എം.സി.സി. ഭാരവാഹികളായ അമീർ പി.ടി., സമദ് പൂന്താനം എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top