Souq Al Freej tradeഅൽ വർഖ പാർക്ക് 3ൽ സൂഖ് അൽ ഫ്രീജ് വ്യാപാര മേളയുടെ മൂന്നാം പതിപ്പിന് തുടക്കം. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടു വരുന്ന സൂഖ് അൽ ഫ്രീജിൽ സ്വദേശി ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാം.
സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിക്ഷേപങ്ങൾ തേടുന്നവർക്കും വ്യാപാര മേളയിൽ അവസരമുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയാണ് മേള ഒരുക്കുന്നത്.വിപണിയുടെ മത്സര ക്ഷമത ഉറപ്പു വരുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിലാണ് ഉൽപന്നങ്ങൾ മേളയിൽ എത്തിക്കുന്നത്. മേളയുടെ ആദ്യ ഘട്ടം 29ന് സമാപിക്കും.
തുടർന്ന് ബർഷ 3 പോണ്ട് പാർക്കിൽ ജനുവരി 3 മുതൽ 19 വരെ സൂഖ് അൽ ഫ്രീജിന്റെ രണ്ടാം ഘട്ടം നടക്കും. കച്ചവടത്തിനൊപ്പം ഭക്ഷ്യമേള, വിനോദ പരിപാടികൾ, കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചു തുടങ്ങിയ സ്ഥാപനങ്ങളുടെ 30 സ്റ്റാളുകൾ ഇത്തവണയുണ്ട്. ഫൂഡ് ആൻഡ് ബവ്റിജസിൽ 10 സ്ഥാപനങ്ങളും പങ്കെടുക്കുന്നു. വൈകുന്നേരം 4.30 മുതൽ 10 വരെയാണ് പ്രവർത്തന സമയം.