Watsapp new update;ഇനി വാട്‌സ്ആപ്പ് കൂടുതല്‍ കളറാകും. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്.
ഇപ്പോഴിതാ ഉപയോക്താക്കള്‍ക്കായി ട്രാസ്‌ലേറ്റര്‍ ഫീച്ചറുമായി എത്തിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇനി മെസേജുകള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ കഴിയും. ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. അതേസമയം ഉപയോക്താവിന്റെ ആവശ്യാനുസരണം മാത്രമെ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
വാട്‌സ്ആപ്പ് വിവര്‍ത്തനങ്ങള്‍ ഓഫ്‌ലൈനില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സന്ദേശങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭിക്കുന്നതിന് ഭാഷാ പായ്ക്ക് മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കിലും ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും.
എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകാന്‍ കുറച്ച് സമയം എടുത്തേക്കും. ഓട്ടോമേറ്റഡ് ട്രാന്‍സ്‌ലേറ്റര്‍ ടൂളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്.