Dubai Nol card; ദുബായിൽ നോല്‍ കാര്‍ഡുകള്‍ മറന്നുവച്ച് യാത്ര മുടങ്ങാറുണ്ടോ; എങ്കില്‍ ഇനി നോ ടെൻഷൻ!!!വഴിയുണ്ട്, കാര്‍ഡ് ഡിജിറ്റലാക്കാം

Dubai Nol card;ദുബായ്: ദുബായില്‍ ബസ്സായാലും മെട്രോ ആയാലും യാത്ര ചെയ്യാന്‍ നോല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ പലപ്പോഴും മെട്രോ സ്‌റ്റേഷനിലെത്തിയ ശേഷമോ ബസ്സില്‍ കയറി സ്‌കാന്‍ ചെയ്യാന്‍ നോക്കുമ്പോഴോ ആയിരിക്കും കാര്‍ഡ് എടുക്കാന്‍ മറന്ന കാര്യം ബോധ്യമാവുക. യാത്ര മുടങ്ങുന്നതിലായിരിക്കും അത് കലാശിക്കുക. എന്നാല്‍ പേടിക്കേണ്ട; ഇതിന് പരിഹാരമുണ്ട്. നോല്‍ കാര്‍ഡ് ഡിജിറ്റൈസ് ചെയ്യുക എന്നതാണത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

സാംസംഗുമായി സഹകരിച്ചാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി (ആര്‍ടിഎ) സഹകരിച്ച് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സാംസങ് ഗള്‍ഫ് ഇലക്ട്രോണിക്സും ആര്‍ടിഎയും തമ്മില്‍ കരാര്‍ ഒപ്പിട്ടു.

. ആദ്യം, സ്മാര്‍ട്ട് ഫോണില്‍ നോള്‍ പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

  1. നിങ്ങള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ നിങ്ങളുടെ യുഎഇ പാസ് ആപ്പുമായി ഇത് ലിങ്ക് ചെയ്യണം.
  2. തുടര്‍ന്ന്, ‘Get my Nol card’ എന്നതില്‍ ടാപ്പ് ചെയ്യാം.
  3. അപ്പോള്‍ നോള്‍ കാര്‍ഡ് ഡിജിറ്റൈസ് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക.
  4. ഇതിനുശേഷം, നിങ്ങളുടെ ഫോണിന്റെ പിന്‍ഭാഗത്ത് നിങ്ങളുടെ നോല്‍ കാര്‍ഡ് പിടിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കും. ആപ്പ് കാര്‍ഡ് സ്‌കാന്‍ ചെയ്യാന്‍ കുറച്ചു സമയം എടുക്കും. അതുവരെ അത് അവിടെ തന്നെ നിലനിര്‍ത്തണം.
  5. സ്‌കാന്‍ ചെയ്തു ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ ഫോണിന് പിന്നില്‍ നിന്ന് കാര്‍ഡ് നീക്കംചെയ്യാന്‍ ആപ്പ് നിങ്ങളോട് നിര്‍ദ്ദേശിക്കും. മുഴുവന്‍ പ്രക്രിയയും നടക്കാനും നിങ്ങളുടെ കാര്‍ഡ് ഡിജിറ്റലൈസ് ചെയ്യാനും കുറച്ച് മിനിറ്റുകള്‍ കൂടി എടുത്തേക്കാം.

ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് ഫിസിക്കല്‍ കാര്‍ഡില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നോല്‍ കാര്‍ഡ് വഴി പണം അടയ്ക്കാം. ആവശ്യമായ ടോപ്അപ്പുകളും ഓണ്‍ലൈന്‍ വഴി ചെയ്യാം. എന്നാല്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, നോല്‍ കാര്‍ഡ് ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞാല്‍ അതോടെ നിങ്ങളുടെ ഫിസിക്കല്‍ കാര്‍ഡ് അസാധുവാകും എന്നതാണ്. പിന്നീട് ഡിജിറ്റല്‍ കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ. ഫിസിക്കല്‍ കാര്‍ഡ് ഉപയോഗശൂന്യമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top