Online purchasing;ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്നവരാണോ?.. എങ്കില്‍ ഇനി ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ പണികിട്ടും

purchasing; ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഓര്‍ഡര്‍ ചെയ്ത സാധനം വീട്ടിലെത്തും എന്ന പ്രത്യേകത ഉള്ളതുകൊണ്ട് തന്നെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത്. എന്നാല്‍ ഓര്‍ഡര്‍ കണ്‍ഫോം ചെയ്തിട്ട് പിന്നീട് ക്യാന്‍സല്‍ ചെയ്യുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ?.. എങ്കില്‍ ഇനി പണികിട്ടും. ക്യാന്‍സല്‍ ചെയ്യുന്നതിന് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്പ്കാര്‍ട്ട്. ഇനി മുതല്‍ സൗജന്യമായി റദ്ദാക്കാന്‍ കഴിയുന്ന ഒരു നിശ്ചിത സമയപരിധിക്ക് ശേഷം റദ്ദാക്കല്‍ ഫീസ് ആരംഭിക്കും. ഈ  ഫീസ് നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഇനത്തിന്റെ വിലയെ ആശ്രയിച്ചിരിക്കും.

ഉപഭോക്താക്കള്‍ ഓര്‍ഡറുകള്‍ റദ്ദാക്കുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന ചെലവും സമയനഷ്ടവും എല്ലാം കണക്കിലെടുത്താണ് തീരുമാനം. ഒപ്പം വില്‍പ്പനക്കാരെയും ഡെലിവറി പങ്കാളികളെയും സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് സൂചന.

ഫ്‌ലിപ്പ്കാര്‍ട്ട് ഇതുവരെ ഈ നയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വില്‍പ്പനക്കാരുടെ നഷ്ടം കുറയ്ക്കുന്നതിനും വഞ്ചന നടപടികള്‍ കുറയ്ക്കുന്നതിനും വേണ്ടിയാണു  പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചുരുക്കിപ്പറഞ്ഞാല്‍ ഇനി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ കമ്പനികള്‍ പറയുന്ന സമയപരിധിക്ക് ശേഷം റദ്ദാക്കിയാല്‍ ഉത്പന്നത്തിന്റെ വില അനുസരിച്ച് ക്യാന്‍സലേഷന്‍ ഫീസ് നല്‍കേണ്ടതായി വരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top