Air India; വമ്പൻ മാറ്റങ്ങളുമായി എയർ ഇന്ത്യ; അന്താരാഷ്ട്ര റൂട്ടുകളിൽ പ്രധാന അപ്ഡേറ്റ് വെളിപ്പെടുത്തി

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയില്‍ 2025ഓടെ വമ്പന്‍ മാറ്റം വരുന്നു. 2025ലെ എയര്‍ലൈന്‍റെ പദ്ധതികളും അന്താരാഷ്ട്ര സര്‍വീസുകളില്‍ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയര്‍ ഇന്ത്യ അറിയിച്ചത്.

നവീകരിച്ച എയര്‍ക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകള്‍ വ്യാപിപ്പിക്കുന്നതും അടുത്ത വര്‍ഷത്തെ വലിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. സൗത്ത്ഈസ്റ്റ് ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രീമിയം എയര്‍ക്രാഫ്റ്റുകള്‍ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള അപ്ഡേറ്റുകളാണ് വരാനിരിക്കുന്നത്. നവീകരിച്ച ക്യാബിന്‍ ഇന്‍റീരിയറുകളുള്ള എ350, ബി777വിമാനങ്ങള്‍ യുഎസിലേയും യുകെയിലേയും റൂട്ടുകളില്‍ അവതരിപ്പിച്ചിരുന്നു.

പ്രധാന അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാന ഷെഡ്യൂളുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കി കൊണ്ട് യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനും, എയര്‍ ഇന്ത്യയുടെ ദില്ലിയിലെയും മുംബൈയിലെയും ഹബ്ബുകള്‍ വഴി നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത്ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള തടസ്സരഹിതമായ ഭൂഖണ്ഡാന്തര യാത്ര സാധ്യമാക്കുന്നതിലേക്കും നയിക്കുന്നതാണ് പുതിയ അപ്ഡേറ്റുകള്‍.

അതേസമയം 2025 ജനുവരി 16 മുതല്‍ ദില്ലി-ബാങ്കോക്ക് റൂട്ടിലെ എല്ലാ സര്‍വീസുകള്‍ക്കും എയര്‍ ഇന്ത്യയുടെ പുനര്‍നിര്‍മ്മിച്ച എ320 നിയോ വിമാനമാണ് ഉപയോഗിക്കുക. പുനര്‍നിര്‍മ്മിച്ച എയര്‍ക്രാഫ്റ്റിന്‍റെ എക്കണോമി, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസുകള്‍ എന്നീ മൂന്ന് ക്ലാസുകളും പൂര്‍ണമായും നവീകരിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

കൂടാതെ ജനുവരി 1 മുതല്‍ ദില്ലി-ബാങ്കോക്ക് റൂട്ടില്‍ ദിവസേനയുള്ള നാലാമത്തെ വിമാന സര്‍വീസും എയര്‍ ഇന്ത്യ തുടങ്ങും. നിലവില്‍ ദിവസേന മൂന്ന് സര്‍വീസുകള്‍ ഉള്ളതാണ് ജനുവരി മുതല്‍ വര്‍ധിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top