UAE Dirham to INR; സര്‍വകാല റെക്കോര്‍ഡില്‍ ഇന്ത്യന്‍ രൂപ തകര്‍ന്നടിഞ്ഞപ്പോള്‍ പ്രവാസികള്‍ക്ക് കോളടിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് നിരവധി പേരാണ് പണം അയച്ചത്. ഒരു മാസത്തിനിടെ 12 പൈസയുടെ നേട്ടമാണ് യുഎഇയിലെ പ്രവാസികള്‍ക്ക് ലഭിച്ചത്.
രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തിലും പ്രകടമായത്. സൗദി റിയാൽ 22.60 രൂപ, ഖത്തർ റിയാൽ 23.29 രൂപ, ഒമാൻ റിയാൽ 220.56 രൂപ, ബഹ്റൈൻ ദിനാർ 225.19 രൂപ, കുവൈത്ത് ദിനാർ 276.04 രൂപ എന്നിങ്ങനെയാണ് ഇതര ജിസിസികളിലെ കറൻസികളുടെ രാജ്യാന്തര വിനിമയ നിരക്ക് രേഖപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23.12 രൂപയാണ് ഓൺലൈൻ നിരക്ക്. ആദ്യമായാണ് വിനിമയ നിരക്ക് ഇത്രയും ഉയരുന്നത്. ബോട്ടിമും ഇത്തിസാലാത്തിന്‍റെ ഇ ആൻഡ് മണി ആപ്പും ഇതേ നിരക്ക് നൽകി. അതിനാല്‍, ധനവിനിമയ സ്ഥാപനങ്ങൾ 9 പൈസ കുറച്ച് ദിർഹത്തിന് 23.3 പൈസയാണ് നൽകിയത്. ഈ വ്യത്യാസം മൂലം പരമ്പരാഗത മാതൃകയിൽ പണം അയയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.