Public holiday in uae 2025ദുബൈ: ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎഫ്ആര്‍ഇ)
നഗരത്തിന്റെ റീട്ടെയില്‍ മേഖലയെ ശക്തിപ്പെടുത്തുന്ന വിപുലമായ പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന 2025 ലെ റീട്ടെയില്‍ കലണ്ടര്‍ പുറത്തിറക്കി.
ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പിന്റെ ഭാഗമാണ് ഡിഎഫ്ആര്‍ഇ. ഷോപ്പിംഗ്, വിനോദം, സാംസ്‌കാരിക അനുഭവങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായ ആഘോഷം വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് 2025 ലെ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
2025ലെ റീട്ടെയില്‍ കലണ്ടറില്‍ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍, ദുബൈ സമ്മര്‍ സര്‍പ്രൈസസ്, റമദാന്‍, ഈദ് ആഘോഷങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.