UAE law; പ്രവാസികളുടെ ശ്രദ്ധക്ക്… പുതുവര്‍ഷത്തില്‍ നിര്‍ണായകമാറ്റവുമായി യുഎഇ

യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2025 ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധം. യുഎഇയിലുടനീളമുള്ള ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പരിരക്ഷ ലഭിക്കും. യുഎഇയിലെ വടക്കന്‍ എമിറേറ്റിലാണ് നിലവില്‍ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചത്.

ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ തൊഴിലുടമകൾ റസിഡൻസി പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും അവരുടെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി നൽകണം.

അബുദാബിയും ദുബായിയും മുന്‍പ് സമാനമായ ഇന്‍ഷുറന്‍സ് പരിരകക്ഷ നടപ്പാക്കിയിരുന്നു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൻ്റെ (MoHRE) പ്രഖ്യാപനത്തിൽ ഇത് വ്യക്തമാക്കിയിട്ടില്ലെങ്കിലും നിർബന്ധിത പദ്ധതി കുടുംബാംഗങ്ങൾക്കും ബാധകമാകും. ആശ്രിതരുടെയും കുടുംബങ്ങളുടെയും വിസ പ്രക്രിയയിൽ സ്പോൺസർമാർക്ക് ആരോഗ്യ ഇൻഷുറൻസ് ആവശ്യമാണെന്ന് Policybazaar.ae സിഇഒ നീരജ് ഗുപ്ത പറഞ്ഞു. തങ്ങളുടെ കുടുംബങ്ങളുടെയും ആശ്രിതരുടെയും ആരോഗ്യ ഇൻഷുറൻസ് ക്രമീകരിക്കാൻ സ്പോൺസർമാർ ആവശ്യപ്പെടുന്ന ദുബായ്, അബുദാബി എന്നിവയ്‌ക്ക് അനുസൃതമായി ഇത് പ്രവർത്തിക്കുമെന്ന് Insurancemarket.ae ചീഫ് മാർക്കറ്റിങ് ഓഫീസർ ഹിതേഷ് മോട്‌വാനി പറഞ്ഞു.

ജനുവരി മുതൽ പുതിയ വീസയ്ക്കും പുതുക്കുന്ന വീസയ്ക്കും ഇൻഷുറൻസ് രേഖ ആവശ്യമാകും. പ്രതിവർഷം 320 ദിർഹം മുതൽ ആരംഭിക്കുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പാക്കേജാണ് പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ ഇൻഷുറൻസ് തൊഴിലുടമകളുടെ ബാധ്യതയാണ്. ജനുവരി ഒന്നു മുതൽ പുതിയതും പുതുക്കുന്നതുമായ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് കൂടി തൊഴിലുടമ നൽകണമെന്നു തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖലീൽ അൽഖൂരി അറിയിച്ചു. തൊഴിലാളികൾ ചികിത്സാ ചെലവ് സ്വയം വഹിക്കേണ്ട സാഹചര്യം ഒഴിവാകുമെന്നും ഖലീൽ അൽ ഖൂരി പറഞ്ഞു.

വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് ഇന്‍ഷുറന്‍സിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഒന്ന് മുതൽ 64 വയസ് വരെയുള്ള വ്യക്തികള്‍ക്ക് ഒരു വർഷം വരെ ഇൻഷുറൻസ് പരിരക്ഷ 320 ദിർഹം മുതൽ അടിസ്ഥാന പാക്കേജുകൾ ലഭ്യമാണ്. ഇന്‍ഷുറന്‍സ് ലഭിക്കും. ഒരു മെഡിക്കൽ ഫോം പൂരിപ്പിച്ച് സമീപകാല റിപ്പോർട്ടുകൾ അറ്റാച്ചുചെയ്യണം.

ഇതിലൂടെ യുഎഇയിലെ 100 ശതമാനം തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ടെന്ന്ഉറപ്പാക്കും. രോഗികളെ വൈദ്യചികിത്സയ്‌ക്കോ ശസ്ത്രക്രിയയ്‌ക്കോ വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയാണെങ്കിൽ കിടത്തി ചികിത്സയ്ക്കുള്ള 20 ശതമാനം പണമടച്ചാല്‍ മതി. മരുന്നുകൾ ഉൾപ്പെടെ 1,000 ദിർഹം വാർഷിക പരിധിയിൽ ഒരു പ്രാവശ്യത്തെ ചികിത്സയ്ക്ക് പരമാവധി 500 ദിർഹം നൽകുന്നു.

ഇതിനപ്പുറം, ചികിത്സാ ചെലവിൻ്റെ 100 ശതമാനം ഇൻഷുറൻസ് കമ്പനി വഹിക്കുന്നു. മെഡിക്കൽ സന്ദർശനങ്ങൾ, ഡയഗ്‌നോസ്റ്റിക് പരിശോധനകൾ അല്ലെങ്കിൽ ആശുപത്രിയിൽ താമസം ആവശ്യമില്ലാത്ത ചെറിയ നടപടിക്രമങ്ങൾ എന്നിവ ആവശ്യമുള്ള ഔട്ട്‌പേഷ്യൻ്റ് കെയർ രോഗികൾക്ക്, കോ-പേയ്‌മെൻ്റ് 25 ശതമാനമാണ്.

ഇൻഷ്വർ ചെയ്തയാൾ ഓരോ സന്ദർശനത്തിനും പരമാവധി 100 ദിർഹം നൽകുന്നു. ഏഴ് ദിവസത്തിനുള്ളിൽ ചികിത്സ തേടിയാല്‍ നിരക്കിന്‍റെ 30 ശതമാനം അടയ്ക്കണം. മരുന്നുകള്‍ക്കായി വാർഷിക പരിധി 1,500 ദിർഹമാണെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. അടിസ്ഥാന പദ്ധതി ശൃംഖലയിൽ ഏഴ് ആശുപത്രികളും 46 ക്ലിനിക്കുകളും മെഡിക്കൽ സെൻ്ററുകളും 45 ഫാർമസികളും ഉൾപ്പെടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *