UAE Holiday; പുതുവത്സരം അടിച്ചുപൊളിക്കാം; പൊതുഅവധി പ്രഖ്യാപിച്ച് യുഎഇപ്രവാസികള്‍ക്ക് ഉള്‍പ്പെടെ പുതുവത്സരം അസ്വദിക്കാം. യുഎഇയില്‍ ജനുവരി ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചു. പുതുവർഷം പ്രമാണിച്ച് രാജ്യത്ത് 2025 ജനുവരി ഒന്നിന് പൊതു അവധി ആയിരിക്കും.
രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടെ അവധി ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അവധി മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്.