Ministry of Finance;പ്രവാസികൾക്ക് ആശ്വസിക്കാം!!!ജനുവരി 2 മുതല്‍ ഈ ഒന്‍പത് അവശ്യ വസ്തുക്കള്‍ക്ക് തോന്നിയ പോലെ വില കൂട്ടാനാവില്ല; പുതിയ തീരുമാനവുമായി യുഎഇ

Ministry of Finance;ദുബായ്: 2025 ജനുവരി രണ്ടു മുതല്‍ യുഎഇയില്‍ ഒന്‍പത് അവശ്യ വസ്തുക്കള്‍ക്ക് തോന്നിയ പോലെ അനധികൃതമായി വില വര്‍ധിപ്പിക്കാനാവില്ല. പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവയുടെ അനധികൃത വില വര്‍ധനയ്ക്കാണ് യുഎഇ സാമ്പത്തിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കളെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷിക്കുകയും ഒപ്പം മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.യുഎഇ സാമ്പത്തിക മന്ത്രാലയം 2025 ജനുവരി രണ്ട് അഥവാ അടുത്ത ചൊവ്വാഴ്ച മുതല്‍ ഈ ഒമ്പത് തരം അവശ്യ സാധനങ്ങളുടെ കാര്യത്തില്‍ പുതിയ വിലനിര്‍ണ്ണയ നയം നടപ്പിലാക്കും. ഇതുപ്രകാരം ഈ സാധനങ്ങളുടെ ഏത് വില വര്‍ദ്ധനവിനും മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അടുത്ത വര്‍ഷം മുതല്‍ ഈ അടിസ്ഥാന സാധനങ്ങളുടെ വിലയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ധനവുകള്‍ക്കിടയില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഭേദഗതികളും വിലനിര്‍ണ്ണയത്തെക്കുറിച്ചുള്ള കാബിനറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ നിലവിലുള്ള നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങളും പരിഗണിച്ചാണ് പുതിയ നയമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്ല അഹമ്മദ് അല്‍ സാലിഹ് പറഞ്ഞു. ഈ ശ്രമങ്ങള്‍ സുതാര്യത, വിപണി സ്ഥിരത, ഉപഭോക്തൃ അവകാശങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം അറിയിച്ചു.

വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി അവശ്യ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില, ചില ഉപഭോക്തൃ വസ്തുക്കളുടെ യൂണിറ്റ് വില, സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് റീട്ടെയില്‍ സ്റ്റോറുകള്‍ യൂണിറ്റ് വിലകള്‍ പ്രദര്‍ശിപ്പിക്കണം, പെരുമാറ്റത്തിനുള്ള ഉപഭോക്തൃ ചരക്ക് മേഖലയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതുതായി പ്രഖ്യാപിച്ച മന്ത്രിതല ഉത്തരവുകള്‍. വിപണിയിലെ വിതരണക്കാരും ചില്ലറ വ്യാപാരികളും തമ്മിലുള്ള കരാര്‍ ബന്ധം.

ജനുവരി 2 മുതല്‍ ഈ ഒന്‍പത് അവശ്യ വസ്തുക്കള്‍ക്ക് തോന്നിയ പോലെ വില കൂട്ടാനാവില്ല; പുതിയ തീരുമാനവുമായി യുഎഇ
ഉപഭോക്താവിനെ സംരക്ഷിക്കുന്നതിനും വിപണി സ്ഥിരതയും ഉല്‍പ്പന്ന ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിനും യുഎഇയിലെ എല്ലാ എമിറേറ്റുകളിലുടനീളമുള്ള അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിതരണവും ഡിമാന്‍ഡും സന്തുലിതമാക്കുന്നതിനും അവശ്യ വസ്തുക്കളുടെ വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ മേല്‍നോട്ടം മെച്ചപ്പെടുത്തുന്നതിനാണ് വില നയവും അതിന്‍റെ നിയന്ത്രണ തീരുമാനങ്ങളും ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ആറു മാസത്തില്‍ ഒരിക്കല്‍ മാത്രമേ വ്യവസ്ഥകള്‍ പാലിച്ചുള്ള വില വര്‍ധനവ് പാടുള്ളൂ എന്നും പുതിയ നിമയം വ്യവസ്ഥ ചെയ്യുന്നുണ്ട്. 1,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ സ്ഥലമുള്ള റീട്ടെയിലര്‍മാരും ഓണ്‍ലൈന്‍ വ്യാപാരികളും സാധനങ്ങളുടെ യൂണിറ്റ് വിലകള്‍ പ്രദര്‍ശിപ്പിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വില അറിഞ്ഞു കൊണ്ട് സാധനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവസരം നല്‍കുന്നതിന്‍റെ ഭാഗമായാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top