
Gold smuggling; നെടുമ്പാശ്ശേരിയിൽ സ്വർണവുമായി യുഎഇയിൽ നിന്നെത്തിയ രണ്ട് പേർ പിടിയിൽ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി ഒന്നര കിലോയോളം സ്വർണം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ്, മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ ക്വലാലംപുരിൽ നിന്നു വന്ന മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരുടെ പക്കൽ നിന്നുമാണ് കസ്റ്റംസ് ഒരു കോടിയോളം രൂപ വിലവരുന്ന 1.488 കിലോ സ്വർണം പിടികൂടിയത്.
Comments (0)