UAE taxes and chargesഅബുദാബി:പുതുവത്സരമെത്തിയതോടെ യുഎഇയിൽ പല മേഖലകളിലും വില വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഗതാഗത ക്രമീകരണം പോലുള്ള പൊതുജന സേവനങ്ങൾ മികച്ചതാക്കുന്നത്55555 ലക്ഷ്യമിട്ടാണ് വിലവർദ്ധനവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ദുബായ് പാർക്കിംഗ് ഫീസ്: ഏറ്റവും തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിംഗ് ഇടങ്ങളിൽ ആറ് ദിർഹമാണ് പാർക്കിംഗ് ഫീസ് നൽകേണ്ടത്. സ്റ്റാൻഡേർഡ് പാർക്കിംഗ് മേഖലകളിൽ നാല് ദിർഹവും പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ 25 ദിർഹവുമാണ് പാർക്കിംഗ് ഫീസ്. എന്നാൽ സാധാരണ ഇടങ്ങളിൽ പാർക്കിംഗ് സൗജന്യമാണ്.
പുതിയ സാലിക് ടോൾ നിരക്കുകൾ: തിരക്കേറിയ സമയങ്ങളിൽ ആറ് ദിർഹമാണ് ടോൾ നിരക്ക്. ഞായറാഴ്‌ച ദിവസങ്ങളിൽ നാല് ദിർഹവും. പുലർച്ചെ ഒരു മണിമുതൽ ആറ് മണിവരെ ടോൾ നൽകേണ്ടതില്ല. സാലിക് ടോൾ ഗേറ്റുകൾ അവതരിപ്പിച്ച 2007ന് ശേഷം ഇതാദ്യമായാണ് വിലവർദ്ധനവുണ്ടാവുന്നത്.
മദ്യ വിൽപന നികുതി: ഇന്നുമുതൽ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിച്ചിരിക്കുകയാണ്.
മാലിന്യം നീക്കത്തിനുള്ള താരിഫ്: ഓരോ ഗാലോണിനും 1.5 ഫിൽസ് ആണ് മാലിന്യം നീക്കം ചെയ്യാനുള്ള നിരക്ക്.
ഇൻഷുറൻസ് പ്രീമിയം നിരക്ക് വർദ്ധന: ജനുവരി ഒന്നുമുതൽ ആരോഗ്യ, വാഹന പ്രീമിയം നിരക്കുകൾ വർദ്ധിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
വാടക നിരക്ക്: ചില മേഖലകളിൽ വാടക നിരക്ക് വർദ്ധനവുണ്ടായെങ്കിലും ഇക്കൊല്ലം നിരവധി അപ്പാർട്ട്‌മെന്റുകൾക്കും വില്ലകൾക്കും വാടക നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം പുതിയ അപ്പാർട്ട്‌മെന്റുകളാണ് വിപണിയിലെത്തുന്നത്.
വേതനവർദ്ധനവ്: പല തൊഴിൽ മേഖലകളിൽ വേതനവർദ്ധനവ് ഉണ്ടാകുമെന്നും നിരീക്ഷണമുണ്ട്