Ministry of Finance;യുഎഇയിൽ ഇന്ന് മുതൽ 9 അടിസ്ഥാന സാധനങ്ങൾക്ക് 6 മാസത്തെ ഇടവേളയില്ലാതെ വിലകളിൽ മാറ്റം വരുത്താനാകില്ല

Ministry of Finance; യുഎഇയിൽ ഇന്ന് 2025 ജനുവരി 2 മുതൽ 9 അടിസ്ഥാന സാധനങ്ങൾക്ക് കുറഞ്ഞത് 6 മാസത്തെ ഇടവേളയില്ലാതെ വില വർദ്ധിപ്പിക്കാനാകില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

9 ഇനങ്ങളിൽ പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവ ഉൾപ്പെടുന്നു. പുതിയ മാറ്റങ്ങൾ നാളെ 2025 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരും.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും മത്സരം വർദ്ധിപ്പിക്കുന്നതിനുമായി മുൻകൂർ അനുമതിയില്ലാതെ രാജ്യത്തെ ചില്ലറ വ്യാപാരികൾക്ക് ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.

അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വില നിരീക്ഷിക്കാൻ വിലനിർണ്ണയ നയം യുഎഇയിൽ നേരത്തെ കൊണ്ടുവന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top