UAE Job; യുഎഇയിലെ സ്വദേശിവത്കരണം; പ്രവാസികളുടെ ജോലി തെറിക്കുമോ? അറിയാം വിശദമായി

UAE Job; യുഎഇയില്‍ സ്വദേശിവത്കരണം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കഴിഞ്ഞവര്‍ഷം 131,000 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 350 ശതമാനം വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്.

സ്വദേശിവത്കരണം 2024ൽ യുഎഇ കൈവരിച്ച ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 2025ലെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് 2024ലെ രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

നഫീസ് പ്രോഗ്രാമും അത് നൽകുന്ന ആനുകൂല്യങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സ്വദേശിവത്കരണം 2024ൽ യുഎഇ കൈവരിച്ച ശ്രദ്ധേയമായ നിരവധി നേട്ടങ്ങളിൽ ഒന്നു മാത്രമാണെന്നും രാജ്യത്തിന്‍റെ വളർച്ച കാണിക്കുന്ന മറ്റ് സംഭവങ്ങളും ഉണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. സാമ്പത്തിക സൂചകങ്ങള്‍, നിയമനിര്‍മാണം, ടൂറിസം, ദേശീയവികസനം എന്നീീ മേഖലകളിലെ മികവ് രാജ്യത്തെ വളര്‍ച്ചയ്ക്ക് കാരണമായതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top