റുമൈതിയയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും മരങ്ങൾക്കും തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം.
ബിദാ, സാൽമിയ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു. തീ പിടിത്തത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാട് സംഭവിച്ചു. വീടിന്റെ മുൻഭാഗത്തിന്റെ ഭാഗങ്ങളിലേക്കും തീ പടർന്നു. പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.