Watsapp new update:ആഗോള തലത്തില്‍ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിഭ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവും. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും.
വാട്‌സാപ്പില്‍ എങ്ങനെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം?
വാട്‌സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ തുറക്കുക
ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടണ്‍ ടാപ്പ് ചെയ്യുക
ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക
അപ്പോള്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാം
അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ തുറക്കും.
ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.
മുഴുവന്‍ പേജുകളും ഈ രീതിയില്‍ പകര്‍ത്തി ക്കഴിഞ്ഞാല്‍ Save ബട്ടണ്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം.
സെന്റ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കും.
Content Highlights: WhatsApp now lets iPhone users scan documents directly within the app.