Dubai court; വഴക്കിനിടെ ഭാര്യയെ ആക്രമിച്ച കേസിൽ ദുബായിൽ ഒരാൾക്ക് മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. ആക്രമണത്തിൽ ഭാര്യയുടെ കൈക്ക് പൊട്ടലും മൂന്ന് ശതമാനം സ്ഥിരമായ വൈകല്യവുമുണ്ടായി.
2023 ജൂലൈ 1 ന്, ഏഷ്യൻ പൗരത്വമുള്ള ദമ്പതികൾ ഷെയ്ഖ് സായിദ് റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ കാറിനുള്ളിലാണ് തർക്കമുണ്ടായത്. കാറിനുള്ളിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ ഇടതുകൈയിൽ പിടിച്ച് വളച്ചൊടിക്കുകയും ബലമായി പുറകിലേക്ക് തള്ളുകയും ചെയ്തുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
ആക്രമണത്തിന് ശേഷം യുവതി റാഷിദ് ആശുപത്രിയിൽ ചികിത്സ തേടി. ഓപ്പറേഷന് വിധേയമായി. പിന്നീട് വൈകല്യമുണ്ടായ യുവതി 2023 ജൂലൈ 5 ന് ബർ ദുബായ് പോലീസിൽ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നു.