Uae traffic alert;അജ്മാന്‍: അജ്മാന്‍ എമിറേറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി ഇന്ന് (ജനുവരി 6 തിങ്കളാഴ്ച) മുതല്‍ ഷെയ്ഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. അജ്മാന്‍ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാണ കാലയളവില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. അല്‍ ഹീലിയോ, അല്‍ അമേറ, ഹമീദിയ പാര്‍ക്ക് എന്നിവയാണ് റോഡ് അടച്ചിടുന്നത് മൂലം ഏറ്റവുമധികം ബാധിക്കുന്ന പ്രദേശങ്ങള്‍. ഇവിടത്തെ ഗതാഗതം അടുത്തുള്ള റൂട്ടുകളിലേക്ക് റീഡയറക്ട് ചെയ്യും.
എന്നാല്‍ എന്നു മുതലാണ് റോഡ് തുറക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമാണ് വികസനം ലക്ഷ്യമിടുന്നതെന്ന് പൊലിസ് അറിയിച്ചു.
നേരത്തെ അബൂദബിയില്‍ മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് (DMT) ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററുമായി (അബൂദബി മൊബിലിറ്റി) സഹകരിച്ച് അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റിനെയും ഷാഖ്ബൗട്ട് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിനെയും ബന്ധിപ്പിച്ച്‌കൊണ്ട് മുസഫയിലേക്ക് കഴിഞ്ഞദിവസം രണ്ട് പുതിയ പാലങ്ങള്‍ തുറന്നിരുന്നു. പ്രഭാത സമയങ്ങളിലെ ഗതാഗത കാലതാമസം 80% വരെ കുറയ്ക്കും. ഓരോ പാലത്തിനും അഞ്ച് പാതകളുണ്ട്, മണിക്കൂറില്‍ 7,500 വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്, കൂടാതെ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രത്യേക പാതകളും ഉള്‍പ്പെടുന്നു.
അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ മൂന്നുവരി മേല്‍പ്പാലവും ഷഖ്ബൗട്ട് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റുമായി അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന രണ്ടുവരി പാലവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളം, മുസഫ, ഹുദൈരിയത്ത് ദ്വീപ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പദ്ധതി പ്രയോജനപ്പെടും.
UAE Traffic Alert | This road will be closed tomorrow; know the alternative route