uae cyber alert; പ്രവാസികളെ…. യുഎഇയിലെ ഓൺലൈൻ സാമ്പത്തിക ഇടപാട്; വേണം ഇനി ഇരട്ടി ശ്രദ്ധ;മുന്നറിയിപ്പ് ശ്രദ്ധിക്കുക

Uae cyber alert;അബുദാബി ∙ ഓൺലൈൻ സാമ്പത്തിക ഇടപാട് നടത്തുമ്പോൾ സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദേശം നൽകി. അക്കൗണ്ട് ലോഗ് ഇൻ ചെയ്യുന്നതിന് ഡബിൾ വെരിഫിക്കേഷൻ (ഇരട്ട സ്ഥിരീകരണം) സജ്ജമാക്കണം‌. 

പുതിയ തട്ടിപ്പുകളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. സുരക്ഷിത ഇന്റർനെറ്റ് ഉപയോഗിച്ച് മാത്രമേ അക്കൗണ്ടിലേക്ക് പ്രവേശിക്കാവൂ. പൊതു വൈഫൈ ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നത് സുരക്ഷിതമല്ലെന്നും അധികൃതർ ഓർമിപ്പിക്കുന്നു.

ഗൂഗിൾ പേ, ആപ്പിൾ പേ പോലെ ഇടനിലക്കാരില്ലാതെ വ്യക്തികൾ പരസ്പരം നേരിട്ട് നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് പിയർ-ടു പിയർ (പിടുപി) പേയ്മെന്റുകൾ. അനായാസം പണമയ്ക്കാമെന്നതാണ് ഗുണം. എന്നാൽ, ഇവയ്ക്ക് ജനപ്രീതി വർധിച്ചതുപോലെ അപകടസാധ്യതയും വർധിച്ചിട്ടുണ്ട്. മറ്റേതൊരു സാമ്പത്തിക ഇടപാടു പോലെ പിടുപി പേയ്മെന്റുകൾ നടത്തുമ്പോഴും ജാഗരൂകരാകണമെന്നാണ് നിർദേശം.

സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാം
∙ വിശ്വസനീയമായ പിടുപി പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക.
∙ ഇടപാട് നടത്തുന്നതിന് മുൻപ് സ്വീകരിക്കുന്നയാളുടെ വിശദാംശങ്ങൾ സ്ഥിരീകരിക്കുക.
∙ ഒരുകാരണവശാലും അപരിചിതർക്ക് പണം നൽകരുത്.
∙ ശക്ത‌മായ പാസ്‌വേഡ് ഉപയോഗിച്ച് പിടുപി പേയ്മെന്റ് അക്കൗണ്ട് പരിരക്ഷിക്കുക.
∙ അക്കൗണ്ടിലേക്കുള്ള പ്രവേശനത്തിനു ഇരട്ട സ്ഥിരീകരണം ഉറപ്പാക്കുക.
∙ അക്കൗണ്ട് പതിവായി നിരീക്ഷിക്കുക.
∙ കാർഡിന്റെ പിൻ നമ്പർ, സിസിവി, ഒടിപി എന്നിവ ആരുമായും പങ്കിടരുത്.
∙ വഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം ബാങ്കിനെയും പൊലീസിനെയും വിവരം അറിയിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top