ദുബായിൽ മഴക്കാലത്ത് മനഃപൂർവം അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരാൾക്ക് 50,000 ദിർഹം പിഴ ചുമത്തുകയും, വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥയിൽ, പോലീസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് അഭ്യാസപ്രകടനം നടത്തിയിരിക്കുന്നത്. ഡ്രൈവർ നിയമവിരുദ്ധവും അപകടകരവുമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നത് പട്രോളിംഗ് ടീമുകൾ കണ്ടതായി ദുബായ് പോലീസിലെ ഓപ്പറേഷൻ അഫയേഴ്‌സ് ആക്ടിംഗ് അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ എപ്പോഴും പാലിക്കണമെന്നും ദുബായ് പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.