Expat death; ഭാര്യയുടെ മരണത്തിന് പിന്നാലെ മൂന്നാംദിനം അന്ത്യം; മുൻ യുഎഇ പ്രവാസി മരണപ്പെട്ടു

Expat death; നാല്‍പത് വര്‍ഷത്തിലേറെയായി ദുബായിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന കെ കുമാര്‍ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ജനുവരി ഒന്‍പതിനാണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് കുമാറിന്‍റെ ഭാര്യ ബ്രിന്ദ കുമാർ മരിച്ചത്. അബോധാവസ്ഥയിലായിരുന്നതിനാൽ ഭാര്യയുടെ മരണവിവരം കുമാറിനെ അറിയിക്കാൻ സാധിച്ചില്ല.

തിരുവനന്തപുരം സ്വദേശിയും ചെന്നൈയിൽ സ്ഥിര താമസക്കാരനുമായിരുന്ന കെ കുമാർ പ്രവാസി സമ്മാൻ അവാർഡ് ജേതാവുകൂടിയാണ്. ഏതാനും നാളുകളായി മക്കളായ ആർത്തി, രമ്യ എന്നിവരോടൊപ്പം അമേരിക്കയിൽ കഴിയുകയായിരുന്നു. 1971 ലാണ് കുമാര്‍ ദുബായ് പോര്‍ട്ട് സര്‍വീസസില്‍ ജോലിയില്‍ പ്രവേശിച്ചത്.

വിരമിക്കുന്നതുവരെ അവിടെ തന്നെ ജോലി ചെയ്തു. അതിനുശേഷം ഏറെ കാലം ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി കൺവീനറായിരുന്നു. യാധനം നൽകാനില്ലാതെ ജയിലിൽ കഴിഞ്ഞിരുന്ന ഒട്ടേറെ പേരെ സമൂഹത്തിന്‍റെ സഹകരണത്തോടെ അദ്ദേഹം തുക സമാഹരിച്ച് നൽകി മോചിപ്പിക്കാൻ മുന്നിട്ടുനിന്നു. കോൺസുലേറ്റിനുവേണ്ടി ജയിലുകളും ആശുപത്രികളും തൊഴിലാളി ക്യാംപുകളും സന്ദർശിച്ച് ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top