UAE PASSPORT; ക​രു​ത്താ​ർ​ജി​ച്ച്​ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​: ആ​ഗോ​ള​ത​ല​ത്തി​ൽ പ​ത്താ​മ​ത്​

UAE PASSPORT;ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്തെ​ത്തി യു.​എ.​ഇ. ഹെ​ൻ​ലി ആ​ൻ​ഡ് പാ​ർ​ട്‌​ണേ​ഴ്‌​സ് പു​റ​ത്തി​റ​ക്കി​യ ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ്​ പ്ര​കാ​ര​മാ​ണ്​ 185 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ-​ഫ്രീ പ്ര​വേ​ശ​ന​വും വി​സ ഓ​ൺ അ​റൈ​വ​ലും നി​ല​വി​ലു​ള്ള യു.​എ.​ഇ പാ​സ്‌​പോ​ർ​ട്ട് 2025ൽ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പ​​ത്തെ​ണ്ണ​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 11ാം സ്ഥാ​ന​ത്തും 2023ൽ 15ാം ​സ്ഥാ​ന​ത്തു​മാ​യി​രു​ന്നു ഇ​മാ​റാ​ത്തി പാ​സ്​​​പോ​ർ​ട്ടി​ന്‍റെ സ്ഥാ​നം. 2018ൽ ​മു​ൻ​വ​ർ​ഷ​ത്തെ 38ാം സ്ഥാ​ന​ത്തു​നി​ന്ന്​ 21ാം സ്ഥാ​ന​ത്തേ​ക്ക്​ കു​തി​ച്ചു​യ​ർ​ന്ന​താ​യി​രു​ന്നു​ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മു​ന്നേ​റ്റം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top