UAE Fastrack; യുഎഇയിലെത്തുന്നവർക്ക് അതിവേഗം പ്രവേശന നടപടികൾ സുഗമമാക്കുന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ “യുഎഇ ഫാസ്റ്റ് ട്രാക്ക്” ഡൗൺലോഡ് ചെയ്യാൻ പൊതുജനങ്ങളോട് മുൻകൈയെടുക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP ) ആഹ്വാനം ചെയ്തു.
മുൻകൂർ രജിസ്ട്രേഷനിലൂടെ, സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് രജിസ്ട്രേഷൻ കൗണ്ടറുകളിൽ കാത്തുനിൽക്കാതെ നിമിഷങ്ങൾക്കുള്ളിൽ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ “യുഎഇ ഫാസ്റ്റ് ട്രാക്ക്” ആപ്ലിക്കേഷൻ പൊതുജനങ്ങളെ അനുവദിക്കുമെന്ന് അതോറിറ്റി ഒരു വീഡിയോ ക്ലിപ്പിൽ വ്യക്തമാക്കി.
ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ ഡൗൺലോഡ് ചെയ്യാമെന്നും, തുടർന്ന് അപേക്ഷാ സമർപ്പണം പൂർത്തിയാക്കാൻ ഉപയോക്താവിന് അവരുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നൽകാമെന്നും അതോറിറ്റി വ്യക്തമാക്കി.