uae job vacancy ; ദുബായിൽ ജോലി ഒഴിവ്: ലക്ഷങ്ങൾ ശമ്പളവും സൗജന്യ താമസവും;ഡിസ്‌കൗണ്ട് നിരക്കില്‍ വിമാന യാത്രയും; വേഗം അപേക്ഷിക്കുക

uae job vacancy; ദുബായ്: നികുതി ബാധകമാകാത്ത ശമ്പളം, സൗജന്യ യാത്ര, എല്ലാ സൗകര്യങ്ങളോടും കൂടി ദുബായില്‍ താമസം… തികച്ചും ആകര്‍ഷണീയമായ ഈ അവസരം നല്‍കുന്നത് ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ എമിരേറ്റ്‌സ് ആണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിരേറ്റ്‌സിപ്പോള്‍ ലിവര്‍പൂളില്‍ എത്തിയിരിക്കുന്നത് പുതിയ ക്യാബിന്‍ ക്രൂ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായിട്ടാണ്. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനി ലിവര്‍പൂള്‍ സിറ്റി സെന്ററിലെ മാരിയറ്റില്‍ വെച്ചാണ് റിക്രൂട്ട്‌മെന്റ് പ്രക്രിയകള്‍ നടത്തുന്നത്. വരുന്ന വെള്ളിയാഴ്ച ജനുവരി 17 ന് ആണ് ഇന്റ്‌റര്‍വ്യൂ, രാവിലെ 9 മണി മുതല്‍ പ്രക്രിയകള്‍ ആരംഭിക്കും.

പ്കസ്സ് ടു യോഗ്യതയും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവൂമാണ് പ്രധാന യോഗ്യതകള്‍ അതിഥി സത്ക്കാര മേഖലയിലോ ഉപഭോക്തൃ സേവന മേഖലയിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്, ലോകോത്തര പരിശീലനമായിരിക്കും നല്‍കുക. ജോലിയില്‍ കയറിയാല്‍, ദുബായില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ താമസ സൗകര്യവും കമ്പനി ഒരുക്കുന്നുണ്ട്. സൗജന്യ യാത്ര, നികുതി ബാധകമല്ലാത്ത ശമ്പളം എന്നിവയ്ക്ക് പുറമെമറ്റ് പല ആനുകൂല്യങ്ങളും ലഭിക്കും.

ഈ വര്‍ഷം നിരവധി ബോയുംഗ് 777 എക്സ് വിമാനങ്ങള്‍ പുതിയതായി എമിരേറ്റ്‌സിനു കീഴില്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്. അതുകൂടാതെ അടുത്ത വര്‍ഷം ആദ്യം പുതിയ എയര്‍ബസ് 3 350 വിമാനങ്ങളും കമ്പനി വാങ്ങുന്നുണ്ട്. സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ നടത്തുന്ന ഈ റിക്രൂട്ട്‌മെന്റുകള്‍. എമിരേറ്റ്‌സിലെ ക്യാബിന്‍ ക്രൂ, വളരെ മികച്ച ജീവിതമാണ് ആഡംബര നഗരമായ ദുബായില്‍ നയിക്കുന്നത്.

ഒരു ദിവസം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ പാകത്തില്‍ വേണം ജോലിക്ക് അപേക്ഷിക്കുന്നവര്‍ എത്തേണ്ടത് എന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ കൂടുതല്‍ വിലയിരുത്തലുകള്‍ക്കും അഭിമുഖങ്ങള്‍ക്കുമായി പിന്നീട് ക്ഷണികും. ഇതിന്റെ സമയവും തീയതിയുമെല്ലാം തിരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കുന്നതായിരിക്കും. ലോകോത്തര നിലവാരത്തിലെ സേവനം ഉറപ്പാക്കുന്നതിനായി, അന്തിമമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എട്ടാഴ്ചത്തെ തീവ്ര പരിശീലനം നല്‍കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top