യുഎഇയിൽ വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ റോഡിലിറങ്ങി ഹെലികോപ്റ്റർ

റാസൽഖൈമയിൽ വാഹനാപകടത്തിൽപ്പെട്ട യുഎഇ സ്വദേശിയെ രക്ഷപ്പെടുത്താൻ ഹെലിക്പോറ്റർ റോഡിലിറക്കി. ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിൻറെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

കാറിൻ്റെ മുൻഭാഗം തകർന്നു, ബോണറ്റും ഫ്രണ്ട് ബമ്പറും തകർന്നു. ഗുരുതരമായി പരിക്കേറ്റ സ്വദേശിയെ രക്ഷപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു.

പറന്നെത്തിയ ഹെലിക്പോറ്റർ റോഡിന് നടുവിലിറക്കി, എമർജൻസി ടീം അംഗങ്ങൾ പരിക്കേറ്റ വ്യക്തിക്ക് വേണ്ട പ്രാഥമിക ശുശ്രൂഷ നൽകുകയും ഇദ്ദേഹത്തെ പെട്ടെന്ന് ആംബുലൻസിൽ നിന്ന് ഹെലികോപ്റ്ററിലേക്ക് മാറ്റുകയുമായിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് വീഡിയോ പങ്കുവെച്ചത്. ഹെലികോപ്റ്ററിലാണ് ഇദ്ദേഹത്തെ ആശുപതിയിലെത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top