ബിഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പിൽ BMW 840i സ്വന്തമാക്കി ഹാരുൺ റഷീദ്. ബംഗ്ലാദേശിൽ നിന്നുള്ള ഹോസ്പിറ്റാലിറ്റി ജീവനക്കാരനായ ഹാരുൺ 2008 മുതൽ സൗദി അറേബ്യയിൽ ജീവിക്കുന്നുണ്ട്. ഇടയ്ക്കെല്ലാം ടിക്കറ്റ് എടുക്കുന്നതാണ് ശീലം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
“വിജയി ആണെന്ന് അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ശരിക്കും ഞെട്ടി. രാത്രി ഉറങ്ങാനായില്ല.” ഹാരുൺ പറയുന്നു. “ആദ്യം കരുതിയത് പറ്റിക്കാൻ ആരോ ചെയ്തതാണ് എന്നാണ്. അപ്പോൾ തന്നെ വെബ്സൈറ്റിൽ കയറി പരിശോധിച്ചു. ഇപ്പോഴും ഇത് വിശ്വസിക്കാനാകുന്നില്ല. ജീവിതത്തിൽ ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ വിജയിക്കുന്നത്!” – ഹാരുൺ കൂട്ടിച്ചേർത്തു.
കാർ വിൽക്കാനാണ് തീരുമാനം. വിൽപ്പനയിലൂടെ ലഭിക്കുന്ന പണം കരിയറിനും കുടുംബത്തിനുമായി ഉപയോഗിക്കും. ഇനിയും ബിഗ് ടിക്കറ്റ് വാങ്ങുമെന്നും ഹാരുൺ പറയുന്നു. ബിഗ് ടിക്കറ്റ് വിശ്വസനീയമാണ് എന്നതാണ് താൻ പങ്കെടുക്കാൻ കാരണമെന്ന് ഹാരുൺ പറയുന്നു. എല്ലാവരോടും മത്സരിക്കാനാണ് അദ്ദേഹത്തിന് പറയാനുള്ളത്. എപ്പോഴാണ് ഭാഗ്യം വരുന്നതെന്ന് അറിയില്ലല്ലോ.
ഡിസംബറിൽ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് കളിക്കുന്നവരെ കാത്തിരിക്കുന്നത്. അടുത്ത ലൈവ് ഡ്രോയിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. മാത്രമല്ല ആഴ്ച്ചതോറും 1 മില്യൺ ദിർഹം വീതം നേടാം.
ഡിസംബർ ഒന്ന് മുതൽ 25 വരെ ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങാം, ഇത് ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരം നൽകും. ജനുവരി മൂന്നിന് തെരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ബിഗ് വിൻ കോൺടെസ്റ്റിൽ പങ്കെടുക്കാം. AED 20,000 മുതൽ AED 150,000 വരെ സമ്മാനങ്ങൾ നേടാം. ജനുവരി മൂന്നിനുള്ള നറുക്കെടുപ്പിൽ ഒരു മസെരാറ്റി ഗ്രെക്കാലെ കാർ നേടാനുമാകും.