യുഎഇയിൽ വാട്ടർ ടാങ്കിൽ വീണ് യുവാവ് മരിച്ചു

ഷാർജയിൽ അൽ മദാം പ്രദേശത്ത് ആഫ്രിക്കൻ തൊഴിലാളിയായ യുവാവ് (28 ) വാട്ടർ ടാങ്കിൽ വീണ് മരിച്ചു ആഫ്രിക്കൻ തൊഴിലാളിയുടെ മരണത്തെക്കുറിച്ച് ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഒരു സഹപ്രവർത്തകൻ അറിയിച്ച പ്രകാരം ഷാർജ പോലീസിന്റെ ഫോറൻസിക് ലബോറട്ടറി, ക്രൈം സീൻ യൂണിറ്റ്, പട്രോളിംഗ് എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തിയപ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി, സംഭവസ്ഥലത്ത് നിന്ന് തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചതായും ഇരയുടെ സഹപ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അധികൃതർ ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *