Aadhar new update:ഇനി ഉടന്‍ ആധാറുമായി പല രേഖകളും ബന്ധിപ്പിക്കേണ്ടിവരും… കാരണം ഇവയാണ്

Aadhar new update; ബാങ്ക് അക്കൗണ്ടുമായും പാന്‍കാര്‍ഡുമായും തുടങ്ങി ഒട്ടുമിക്ക രേഖകളും ഇനി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്. അതായത് നിരന്തരമായി റിപ്പോര്‍ട് ചെയ്യപ്പെടുന്ന തട്ടിപ്പുകള്‍ കുറയ്ക്കാനാണ് നടപടി. 

ഇനി ആധാറും വോട്ടര്‍ ഐഡികാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടിവരും. ഇതിനായുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതായി റിപ്പോര്‍ട്. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരം തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇവ സംബന്ധിച്ച് തീരുമാനമുണ്ടായേക്കും എന്നാണ് വിവരം.

പല സംസ്ഥാനങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ചിരുന്നു. ഇനി ഇത്തരം പരാതികള്‍ ഉയരാതിരിക്കാനാണ് ശ്രമിക്കുന്നത്. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം. 

അതേസമയം രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്ക്. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 96.88 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. ഇപ്പോഴിത് 99.1 കോടിയായി ഉയര്‍ന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.  ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്തെ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും 18-29 പ്രായപരിധിയിലുള്ള 21.7 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ സ്ത്രീപുരുഷ അനുപാതം വര്‍ധിച്ചിട്ടുണ്ട്. 2024ല്‍ 948 ആയിരുന്നത് 2025ല്‍ 954 ആയി ഉയര്‍ന്നു. 

Leave a Comment

Your email address will not be published. Required fields are marked *