
Road speed limit:സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണികിട്ടും; അബൂദബിയിലെ റോഡുകളിൽ സ്പീഡ് ലിമിറ്റ് പ്രഖ്യാപിച്ചു
Road speed limit;അബൂദബി: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ (E11) സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 160 ൽ നിന്ന് 140 കിലോമീറ്ററായും, അബൂദബി-സ്വീഹാൻ റോഡിലെ (E20) സ്പീഡ് ലിമിറ്റ് 120 ൽ നിന്ന് 100 കിലോമീറ്ററായും കുറയ്ക്കുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. 2025 ഏപ്രിൽ 14 മുതലാണ് പുതിയ സ്പീഡ് ലിമിറ്റ് നിലവിൽ വരിക.

تخفيض السرعة على طريق الشيخ خليفة بن زايد الدولي E11 من 160 إلى 140 كم / ساعة ابتداءً من تاريخ 14 أبريل 2025. pic.twitter.com/0RxpJOSaYC— أبوظبي للتنقل | AD Mobility (@ad_mobility) April 9, 2025
എമിറേറ്റിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സ്പീഡ് ലിമിറ്റ്. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ പുതിയ സ്പീഡ് ലിമിറ്റ് പാലിക്കണമെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അബൂദബി പൊലിസ് അഭ്യർത്ഥിച്ചു.
تخفيض السرعة على طريق أبوظبي – سويحان E20 من 120 إلى 100 كم / ساعة ابتداءً من تاريخ 14 أبريل 2025. pic.twitter.com/Y9EpDAQQkF— أبوظبي للتنقل | AD Mobility (@ad_mobility) April 9, 2025

Comments (0)