Abu Dhabi police: പൊതുജനം ശ്രദ്ധിക്കുക!! യുഎഇയിൽ വാഹനം ഓടിക്കുമ്പോൾ ഇനി വേഗപരിധി കൃത്യമായി ശ്രദ്ധിക്കുക അല്ലെങ്കിൽ കിട്ടും മുട്ടൻ പിഴ; മുന്നറിയിപ്പുമായി പോലീസ്

Abu Dhabi police ; അ​ബൂ​ദ​ബി: വേ​ഗ​പ​രി​ധി ലം​ഘ​ന​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ളു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. വേ​ഗ​പ​രി​ധി​യു​ടെ എ​ട്ട് ലം​ഘ​ന​ങ്ങ​ളും അ​വ​ക്കു​ള്ള പി​ഴ​ക​ളും ബ്ലാ​ക്ക് പോ​യ​ന്റു​ക​ളും പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രെ ഓ​ര്‍മി​പ്പി​ച്ചു. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും അ​ധി​കം 20 കി​ലോ​മീ​റ്റ​ര്‍ വ​രെ അ​മി​ത വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ച്ചാ​ല്‍ 300 ദി​ര്‍ഹ​മാ​ണ് പി​ഴ.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

20 മു​ത​ല്‍ 30 കി​ലോ​മീ​റ്റ​ര്‍ വ​രെ 600 ദി​ര്‍ഹ​വും 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത കൂ​ടി​യാ​ല്‍ 700 ദി​ര്‍ഹ​വും 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത കൂ​ടി​യാ​ല്‍ 1000 ദി​ര്‍ഹ​വും 50 മു​ത​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത കൂ​ടി​യാ​ല്‍ 1,500 ദി​ര്‍ഹം പി​ഴ​യും 6 ട്രാ​ഫി​ക് പോ​യ​ന്റും 60 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത കൂ​ടി​യാ​ല്‍ 2000 ദി​ര്‍ഹം പി​ഴ​യും 12 ട്രാ​ഫി​ക് പോ​യ​ന്റും ചു​മ​ത്തും. 80 കി​ലോ​മീ​റ്റ​റി​ല​ധി​ക​മാ​ണ് വേ​ഗ​ത​യെ​ങ്കി​ല്‍ 3000 ദി​ര്‍ഹം പി​ഴ​യും 23 ട്രാ​ഫി​ക് പോ​യ​ന്റും ചു​മ​ത്തും. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കു​റ​ഞ്ഞ വേ​ഗ​ത​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ 400 ദി​ര്‍ഹ​മാ​ണ് പി​ഴ. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് റോ​ഡി​ലെ നി​ശ്ചി​ത ലെ​യി​നു​ക​ളി​ല്‍ കു​റ​ഞ്ഞ വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​റാ​ണ്. ഇ​തു പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ 400 ദി​ര്‍ഹം പി​ഴ ചു​മ​ത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top