Abu Dhabi police;യുഎഇയിൽ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇതാ പുതിയ ആപ്പ്
Abu Dhabi police:യുഎഇ തലസ്ഥാനത്തെ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സഈദ് സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും എമർജൻസി നമ്പറായ 999-ൽ ബന്ധപ്പെടരുതെന്നും അബുദബി പോലിസിൻ്റെയും സഈദ് ട്രാഫിക് സിസ്റ്റംസ് കമ്പനിയുടെയും ജനറൽ കമാൻഡ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ആഗസ്ത് 1 വ്യാഴാഴ്ച മുതൽ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാകും.അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ റോഡിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതിൻ്റെ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. ന്യായീകരണമില്ലാതെ റോഡിന് നടുവിൽ നിർത്തുന്നത് ഗതാഗത നിയമലംഘനമാണെന്നും 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കുമെന്നും പോലിസ് കൂട്ടിച്ചേർത്തു.
Comments (0)