Posted By Nazia Staff Editor Posted On

Abu Dhabi Rules For Balcony:യുഎഇയിൽ വീടുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ ഇവയൊക്കെ; അറിയേണ്ടതെല്ലാം

Abu Dhabi Rules For Balcony:ആധുനിക സൗകര്യങ്ങളോട് കൂടിയ ഫ്ലാറ്റുകളും വില്ലകളും അബുദാബിയിൽ ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് അബുദാബി നിയമം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ ദൃശ്യഭംഗിയെ ബാധിക്കുന്നതോ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതോ ആയ വസ്തുക്കൾ ഫ്ലാറ്റുകളിലെയും വില്ലകളിലെയും മേൽക്കൂരകളിലും ബാൽക്കണികളിലും സൂക്ഷിക്കുന്നത് തെറ്റാണ്. ഇത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുമെന്ന് അബുദാബി . രാജ്യത്തെ പൊതുജനങ്ങളുടെയും പ്രവാസികളുടെയും സുരക്ഷ കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ ഭംഗിക്ക് ദോഷം വരുത്തുന്നതോ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നതോ ആയ കാര്യങ്ങളിൽ യാതൊരുവിധത്തിലുള്ള ഇളവുകളും നൽകില്ലെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.2012 ലെ നിയമം പറയുന്നത് അനുസരിച്ച് വൃത്തിയുള്ളതും സുരക്ഷിതവും സുസ്ഥിരവുമായ നഗര പരിസ്ഥിതി ഉറപ്പാക്കുന്നതിനും നഗരത്തിന്റെ പരിഷ്കൃത പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള നിയമങ്ങൾ താമസക്കാരും പ്രവാസികൾ പാലിക്കണം. ഈ നിയമത്തിന് എതിരെ പ്രവർത്തിച്ചാൽ പിഴ ഈടാക്കും. ആദ്യ ലംഘനത്തിന് 500 ദിർഹം പിഴയും, രണ്ടാം തവണയുള്ള നിയമലംഘനത്തിന് 1,000 ദിർഹം പിഴയും ലഭിക്കും. മൂന്നാമത്തെ തവണയും നിയമ ലംഘനം ആവർത്തിച്ചാൽ അതോറിറ്റി 2,000 ദിർഹം പിഴ ചുമത്തും.

പലപ്പോഴും പല ഫ്ലാറ്റുകളിലും, വില്ലകളിലും ബാൽക്കണികൾ അലങ്കോലമായി കിടക്കുന്നത് കാണാം. നിർമ്മാണ സാമഗ്രികൾ, അല്ലെങ്കിൽ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ എന്നിവ എല്ലാം സൂക്ഷിക്കാൻ പലപ്പോഴും ഈ സ്ഥലം തെരഞ്ഞെടുക്കുന്നത് കാണാം.

ബാൽക്കണിയിലും ടെറസ്സിലും ഉപയോഗമില്ലാത്ത സാധനങ്ങൾ സൂക്ഷിക്കുന്നത് കെട്ടിടത്തിനുള്ളിൽ കാറ്റും വെളിച്ചവും കടക്കുന്നത് തടസ്സപ്പെടുത്തും. പൊടി നിറഞ്ഞ വസ്തുക്കൾ ആരോഗ്യത്തിന് ദോഷകരമാണ്. അടിയന്തര സാഹചര്യങ്ങളിൽ ബാൽക്കണി വഴി രക്ഷാപ്രവർത്തനം നടത്താനും ബുദ്ധിമുട്ടുണ്ടാകും. നഗരത്തിന്റെ നല്ല പേരും ജീവിത നിലവാരവും നിലനിർത്താൻ താമസക്കാർ സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു. അബുദാബി നഗര ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി ആണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കാൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

യുഎഇയിൽ ജോലി ചെയ്ത് അബുദാബിയിൽ താമസിക്കുന്നവരുടെ എണ്ണം കൂടുതലാണ്. താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ആവശ്യങ്ങൾക്കും ബഡ്ജറ്റിനും അനുയോജ്യമായവ ലഭിക്കുമെന്നാണ് പലരും ഇവിടെ താമസത്തിനായി എത്തുന്നതിന് കാരണം. അബുദാബിയിൽ നിരവധി റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെ ആവശ്യമായ ബജറ്റിൽ താമസ സൗകര്യം തെരഞ്ഞെടുക്കാൻ സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *