Abudhabi airport; അബുദാബി വിമാനത്താവളത്തിലൂടെ പോകുന്ന യാത്രക്കാർക്കായി ഇനി പുതിയ സിറ്റി ചെക്ക് ഇൻ സൗകര്യം.
Anudhabi airport; അൽ ഐനിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പോകുന്ന യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സൗകര്യം. അൽ ഐൻ കുവൈത്താത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് മാളിലാണ് ഈ സൗകര്യം ആരംഭിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
യാത്ര പുറപ്പെടുന്നതിൻ്റെ ഏഴു മണിക്കൂർ മുതൽ 24 മണിക്കൂർ മുമ്പുവരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീ കരിച്ച് ബോർഡിങ് കാർഡ് നൽകും. മുറാഫിക് ഏവിയേഷൻ സർവിസിൻ്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.
എത്തിഹാദ് എയർവേസ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്‌ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യമുള്ളത്.
Comments (0)