Posted By Nazia Staff Editor Posted On

abudhabi big ticket; അടിച്ചു മോനെ അടിച്ചു!!! മലയാളിക്ക് തന്നെ അടിച്ചു!!ആ വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ സ്വന്തമാക്കിയത് കോടികൾ

abudhabi big ticket:അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ  273-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (34 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. രാജേഷ് മുള്ളങ്കി വെള്ളിലപ്പുുള്ളിത്തൊടി വാങ്ങിയ 375678 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനാര്‍ഹമായത്. ഒമാനിലെ സലാലയില്‍ താമസിക്കുന്ന രാജേഷ് മാര്‍ച്ച് 14ന് വാങ്ങിയ ടിക്കറ്റാണ് 34 കോടിയുടെ ഭാഗ്യം ഇദ്ദേഹത്തിന് നേടിക്കൊടുത്തത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ രാജേഷിനെ വിളിച്ചെങ്കിലും ഇദ്ദേഹത്തെ ബന്ധപ്പെടാനായില്ല. 

ഗ്രാന്‍ഡ് പ്രൈസിന് പുറമെ മറ്റ് 10 പേര്‍ക്ക് 50,000 ദിര്‍ഹത്തിന്‍റെ ബോണസ് പ്രൈസുകളും ലഭിച്ചു. പത്ത് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. 206082 എന്ന ടിക്കറ്റ് നമ്പരിലൂടെ സന്ദീപ് കൂലേരി, 276951 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ജിന്‍സ് ജോൺ, ഇന്ത്യയില്‍ നിന്നുള്ള അഫ്ര മസ്സൂൂദി (119709), ഇന്ത്യക്കാരനായ ധീരജ് പ്രഭാകരന്‍ (033604), ഇന്ത്യക്കാരനായ ഷിജു ജേക്കബ് (125651), ഇന്ത്യക്കാരനായ അബ്ദുള്ള വാഴവളപ്പിൽ (ടിക്കറ്റ് നമ്പര്‍- 157116), ഇന്ത്യക്കാരനായ ഹരീഷ് ചന്ദ്രശേഖരന്‍ (264261), ഇന്ത്യയിൽ നിന്നുള്ള മനോഹര്‍ മമാനി (315811), ഇന്ത്യക്കാരനായ അന്‍സാര്‍ അലിയാര്‍ അലിയാര്‍ മുസ്തഫ (257003), ഇന്ത്യക്കാരനായ മുഹമ്മദ് ഇസ്മയില്‍ (321353) എന്നിവരാണ് ബോണസ് പ്രൈസ് നേടിയ 10 പേര്‍.  ബിഗ് ടിക്കറ്റിന്‍റെ ഡ്രീം കാര്‍ പ്രൊമോഷന്‍ നറുക്കെടുപ്പിലൂടെ യുഎഇ സ്വദേശിയായ അലി മുഷര്‍ബക് ആണ് മസെരാറ്റി ഗ്രെകെയ്ൽ സീരീസ് 14 സ്വന്തമാക്കിയത്. 018083 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *