Posted By Nazia Staff Editor Posted On

Abudhabi police;ഇത് പൊളിക്കും!!അബുദാബിയിൽ ഇനി ട്രാഫിക് നിർദ്ദേശങ്ങൾ മലയാളത്തിലും;പുതിയ മാറ്റങ്ങൾ ഇങ്ങനെ

Abudhabi police;അബുദാബി: കാറിന്റെ ടയറുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക, ടയറുകളിൽ വിള്ളലോ അസാധാരണമായ വീക്കങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക, ടയറുകളുടെ കാലാവധി പരിശോധിക്കുക എന്നിങ്ങനെയാണ് മലയാളത്തിൽ നൽകുന്ന നിർദ്ദേശങ്ങൾ.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സമൂഹ മാധ്യമമായ എക്സിൽ ട്രാഫിക് നിർദ്ദേശങ്ങൾ മലയാളത്തിൽ പങ്കുവച്ച് അബുദാബി പോലീസ്. ഡ്രൈവർമാർ പതിവായി ചെയ്യേണ്ട കാര്ര്യങ്ങളെക്കുറിച്ചുള്ളതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങളാണ് എക്സ് വിഡീയോയിൽ അറബി, ഇംഗ്ളീഷ്, ഭാഷകൾക്ക് പുറമെ മലയാളത്തിലും നിർദ്ദേശങ്ങൾ നൽകുന്നത്.

അബുദാബിയിൽ ഏറെയുള്ള മലയാളികളെ ലക്‌ഷ്യം വച്ചാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. തേയ്‌മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം, റോഡ് ഉപയോക്താക്കളുടെ സുരക്ഷാ അപകടത്തിലാക്കുന്നുവെന്നാണ് പറയുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *