എമിറേറ്റിലെ വാഹന പരിശോധന കേന്ദ്രങ്ങളിൽ മുൻകൂറായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഖിസൈസ്, അൽബർഷ എന്നിവിടങ്ങളിലെ തസ്ജീൽ സെന്ററുകളിലാണ് മുൻകൂർ ബുക്കിങ് സംവിധാനമുള്ളത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്, വെബ്സൈറ്റ് വഴി സേവനങ്ങള്‍ക്കായി ബുക്ക് ചെയ്യാം. തിരക്കേറിയ സമയങ്ങളിൽ വാഹന ടെസ്റ്റിങ് കേന്ദ്രങ്ങൾക്ക് മുമ്പിൽ നീണ്ടനേരം വരിനിൽക്കുന്നത് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമാവും. മുൻകൂറായി ബുക്ക് ചെയ്യാതെ ടെസ്റ്റിങ് കേന്ദ്രങ്ങളിൽ എത്തുന്നവരിൽനിന്ന് 100 ദിർഹം ഈടാക്കും. റിന്യൂവല്‍, രജിസ്ട്രേഷന്, നമ്പര്‍ പ്ലേറ്റ് പരിശോധനകള്‍ക്ക് മുന്‍കൂര്‍ ബുക്കിങ് ബാധകമാണ്.
വാഹന പരിശോധന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനാണ് പുതിയ സംരംഭം രൂപകൽപന ചെയ്തത്. നിശ്ചയദാര്‍ഢ്യമുള്ളവര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് മുന്‍കൂര്‍ ബുക്കിങ് നടത്തേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന പദ്ധതി വിജയകരമായാൽ മറ്റ് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. അതോടൊപ്പം കൂടുതൽ കാര്യക്ഷമമായ സ്മാർട്ട് സംവിധാനങ്ങളും നടപ്പാക്കാനാണ് ആർ.ടി.എ തീരുമാനം.