AI challenge in uae;വിജയിക്ക് 1,50,000 ഡോളര്‍ കാഷ്‌പ്രൈസും മറ്റു സമ്മാനങ്ങളും, അപേക്ഷിക്കാനുള്ള അവസാന തീയതി ഈ ദിവസം , യു.എ.ഇയിലെ ആദ്യ എ.ഐ ചലഞ്ചിന് തുടക്കം
AI challenge in uae;ദുബൈ: യു.എ.ഇയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ എകണോമി, റിമോട്ട് വര്‍ക് ആപ്ലിക്കേഷന്‍സ് ഓഫിസ് (എ.ഐ.ഡി.ജി.ആര്‍.ഡബ്ല്യു.എ.ഒ), ദുബൈയിലെ മാസ്റ്റര്‍ കാര്‍ഡിന്റെ അഡ്വാന്‍സ്ഡ് എ.ഐ ആന്‍ഡ് സൈബര്‍ ടെക്നോളജി സെന്റര്‍, ഫസ്റ്റ് അബൂദബി ബാങ്ക് (എഫ്.എ.ബി) എന്നിവ തങ്ങളുടെ ആദ്യ എ.ഐ ചലഞ്ച് ആരംഭിച്ചതായി പ്രഖ്യാപിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി മുന്‍നിര സാങ്കേതിക കമ്പനികളുമായും ഇന്നൊവേറ്റര്‍മാരുമായും പ്രതിഭകളുമായും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലാണ് യു.എ.ഇ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, സാങ്കേതിക പുരോഗതി കൈവരിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി രൂപപ്പെടുത്താനും ഭാവിയില്‍ ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കാനും ചലഞ്ച് സഹായിക്കുമെന്ന് എ.ഐ.ഡി.ജി.ആര്‍.ഡബ്ല്യു.എ.ഒ എക്സിക്യൂട്ടിവ് ഡയരക്ടര്‍ സഖര്‍ ബിന്‍ ഗാലിബ് പറഞ്ഞു.
രാജ്യത്തിന്റെ കോഡിങ് കമ്യൂനിറ്റിയെ വിപുലീകരിക്കാനും സമൂഹത്തിന് ശോഭനമായ ഭാവി രൂപപ്പെടുത്താന്‍ അവരുടെ കഴിവുകള്‍ പരമാവധി ഉപയോഗിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും ഇന്നൊവേറ്റര്‍മാരെയും കഴിവുള്ള വ്യക്തികളെയും ആകര്‍ഷിക്കാനും എ.ഐ ചലഞ്ച് സംഭാവന ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എ.ഐയെ സമൂഹത്തിന് പ്രയോജനകരമായ ഒരു ശക്തിയായി ഉപയോഗിക്കാന്‍ ഈ മേഖലയില്‍ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കാനുള്ള യു.എ.ഇയുടെ കാഴ്ചപ്പാടിനെ തങ്ങള്‍ പൂര്‍ണ മനസ്സോടെ പിന്തുണയ്ക്കുന്നുവെന്ന് മാസ്റ്റര്‍ കാര്‍ഡ് ഈസ്റ്റ് അറേബ്യന്‍ ഡിവിഷന്‍ പ്രസിഡന്റ് ഖലീല്‍ പറഞ്ഞു.
സൈബര്‍ സുരക്ഷ, ബാങ്കിങ്, ഫിനാന്‍സ്, കസ്റ്റമര്‍ ലൈഫ് സൈക്കിള്‍ മാനേജ്മെന്റ്, ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തല്‍, ഉയര്‍ന്നു വരുന്ന ഫിന്‍ടെക്, ഇ.എസ്.ജി എന്നിവയില്‍ നൂതനമായ എ.ഐ അധിഷ്ഠിത സൊല്യൂഷനുകള്‍ നിര്‍ദേശിക്കാന്‍ സീഡ്, സീരീസ് എ സ്റ്റാര്‍ട്ടപ്പുകളെ ചലഞ്ച് ക്ഷണിക്കുന്നു. മത്സരം ഒരു പിച്ച് ഡേയില്‍ അവസാനിക്കും. ഈ സമയത്ത് മൂന്ന് പങ്കാളികളില്‍ നിന്നുള്ള വിദഗ്ധരുടെ ഒരു പാനല്‍ ഫൈനലിസ്റ്റുകളെ വിലയിരുത്തും.
വിജയിക്ക് 1,50,000 യു.എസ് ഡോളര്‍ കാഷ് പ്രൈസ്, മാസ്റ്റര്‍ കാര്‍ഡിന്റെ ആഗോള സ്പോണ്‍സര്‍ഷിപ്പുകള്‍, ഇവന്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനവും അതിന്റെ അവാര്‍ഡ് നേടിയ ആഗോള സ്റ്റാര്‍ട്ടപ് എന്‍ഗേജ്മെന്റ് പ്രോഗ്രാമായ സ്റ്റാര്‍ട് പാത്തിലേക്കുള്ള എന്റോള്‍മെന്റും ലഭിക്കും.
ടെക്നോളജി കമ്പനിയുടെ ആഗോള ശൃംഖലയായ ബാങ്കുകള്‍, വ്യാപാരികള്‍, പങ്കാളികള്‍, ഡിജിറ്റല്‍ പ്ലയറുകള്‍ എന്നിവയുമായുള്ള മെന്ററിങ്, ഇന്നൊവേഷന്‍ അവസരങ്ങള്‍, ഇടപഴകല്‍ എന്നിവയിലൂടെ സ്റ്റാര്‍ട്ടപ്പുകളെ അവരുടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ സ്റ്റാര്‍ട് പാത്ത് സഹായിക്കും.
2014 മുതല്‍ മാസ്റ്റര്‍ കാര്‍ഡ് 54 രാജ്യങ്ങളില്‍ നിന്നുള്ള 400ലധികം സ്റ്റാര്‍ട്ടപ്പുകളെ സ്റ്റാര്‍ട് പാത്തിലൂടെ പിന്തുണച്ചിട്ടുണ്ട്. അവ ഇതിനകം തന്നെ 25 ബില്യണ്‍ ഡോളറിലധികം മൂലധനം നേടിയിട്ടുമുണ്ട്.
താല്‍പര്യമുള്ള അപേക്ഷകര്‍ക്ക് 2024 ഓഗസ്റ്റ് 25നകം https://mtsr.cd/3XIQuWF എന്ന ലിങ്കില്‍ ചലഞ്ചിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
എ.ഐ.ഡി.ജി.ആര്‍.ഡബ്ല്യു.എ.ഒയുമായി സഹകരിച്ച് മാസ്റ്റര്‍ കാര്‍ഡ് ദുബൈയില്‍ കഴിഞ്ഞ വര്‍ഷം സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് എ.ഐ ആന്‍ഡ് സൈബര്‍ ടെക്നോളജി ആരംഭിച്ചിരുന്നു. ഈ മേഖലയിലെ കഴിവുകളും സന്നദ്ധതയും വര്‍ധിപ്പിക്കാനാണ് ഈ പദ്ധതി മുഖേന ശ്രമിക്കുന്നത്
Comments (0)