Posted By Ansa Staff Editor Posted On

Air India; യുഎഇയിലെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; എയർ ഇന്ത്യ എക്സ്പ്രസി​ന്റെ 8 സർവീസുകൾ റദ്ദാക്കി

യുഎഇയിലെയും മറ്റ് ​ഗൾഫ് രാജ്യങ്ങളിലെയും പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മുടങ്ങി. പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലമാണ് രണ്ട് ദിവസങ്ങളിലായി എട്ട് സർവീസുകൾ കമ്പനി റദ്ദാക്കിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇന്നലെ കണ്ണൂരിലേക്കുള്ള അബുദാബി, ഷാർജ, ദോഹ സർവീസുകളും കണ്ണൂരിൽനിന്നു ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി. കോഴിക്കോട് നിന്ന് ഷാർജയിലേക്കുള്ള ആറ് മണിയുടെ സർവീസും രാത്രി 10:10നുള്ള അബുദാബി സർവീസും റദ്ദാക്കി.

കോഴിക്കോട്ടുനിന്ന് ഇന്നു രാവിലെ 9.30നുള്ള റാസൽഖൈമ സർവീസും റദ്ദാക്കപ്പെട്ടു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട്ട് നിന്നുള്ള മൂന്ന് സർവീസുകളാണ് നടക്കാതിരുന്നത്. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *