Air India; ബെംഗളൂരുവിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള അന്താരാഷ്ട്ര വിമാനസർവീസുമായി എയർ ഇന്ത്യ എക്സ്‌പ്രസ്
ബെംഗളൂരുവിൽ നിന്ന് അബുദാബിയിലേക്ക് ആദ്യത്തെ നേരിട്ടുള്ള അന്താരാഷ്ട്ര വിമാനസർവീസ് ആരംഭിച്ച് ശൃംഖല വിപുലീകരിക്കുന്നതായി എയർ ഇന്ത്യ എക്സ്‌പ്രസ് അറിയിച്ചു. 200-ലധികം പ്രതിവാര ഫ്ലൈറ്റുകൾ ഉള്ള ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഏറ്റവും വലിയ സ്റ്റേഷനാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ആഴ്ചയിൽ 4 ദിവസങ്ങളിലാണ് ( ചൊവ്വ, വ്യാഴം, ശനി, ഞായർ ) സർവീസുകൾ ഉണ്ടാകുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് 15:25 ന് പുറപ്പെട്ട് അബുദാബിയിലേക്ക് 18:00 മണിക്ക് എത്തും. അബുദാബിയിൽ നിന്ന് 18:55 മണിക്ക് പുറപ്പെട്ട് ബെംഗളൂരുവിൽ 00:40 മണിക്ക് എത്തും
ബെംഗളൂരു-അബുദാബി ഫ്ലൈറ്റ് ആരംഭിച്ചതോടെ അയോധ്യ, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, ചെന്നൈ, ഗോവ, ഗുവാഹത്തി, ഗ്വാളിയോർ, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, പൂനെ, റാഞ്ചി, വാരണാസി, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് വരാനുള്ള ഒരു ഓപ്ഷൻ കൂടിയാകും ഇത്.
Comments (0)