Air India; ബ്രേക്ക് തകരാർ; യുഎഇയിൽനിന്ന് കേരളത്തിലേക്ക് യാത്രക്കാരുമായി പുറപ്പെടേണ്ട വിമാനം റൺവേയിൽ കിടന്നത് മണിക്കൂറുകളോളംഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങി. വിമാനം ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്.

തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സർവീസ് സമയം മാറ്റിയതോടെ ഇതേ വിമാനത്തിൽ മറ്റു സെക്ടറുകളിലേക്കു യാത്ര ചെയ്യേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി.