Air india express;നാട്ടിലെത്തിയിട്ട് മൂന്നു ദിവസം, ഇതുവരെ ലഗേജുകളെത്തിയിട്ടില്ല: പരാതിയുമായി യാത്രക്കാര്‍
Air india express;അബൂദബി: അബൂദബിയില്‍ നിന്ന് യാത്ര ചെയ്തവര്‍ക്ക് നാട്ടിലെത്തി മൂന്നു ദിവസം പിന്നിട്ടിട്ടും ലഗേജുകള്‍ കിട്ടിയില്ലെന്ന് പരാതി. ജൂലൈ 29ന് അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഐ.എക്സ് 718 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സഞ്ചരിച്ച നിരവധി പേര്‍ക്കാണ് ഇതു വരെയായിട്ടും ലഗേജുകള്‍ ലഭിക്കാത്തതെന്ന് യാത്രക്കാരായ മാഹി പെരിങ്ങാടി സ്വദേശി ഫൈസല്‍, പയ്യന്നൂര്‍ സ്വദേശി വിനോദ് കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.55നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ബോര്‍ഡിങ് പാസ് ലഭിച്ച യാത്രക്കാര്‍ ഗേറ്റില്‍ കാത്തിരിക്കുമ്പോള്‍ വിമാനം സാങ്കേതിക പ്രശ്നം മൂലം റദ്ദാക്കിയെന്ന വിവരമാണ് ലഭിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മൂന്നു മണിക്കൂര്‍ കഴിഞ്ഞും പോകാത്തപ്പോള്‍ അന്വേഷിച്ചതിനെ തുടര്‍ന്നാണ് ആദ്യം വൈകുമെന്നും പിന്നീട് റദ്ദാക്കിയെന്നുമുള്ള വിവരം ലഭിച്ചത്.അതേസമയം, ഇരുപത്തഞ്ചോളം പേര്‍ക്ക് താല്‍പര്യമെങ്കില്‍ മംഗലാപുരത്തേക്കുള്ള വിമാനത്തില്‍ പോകാമെന്നും, അതില്‍ 10 ഫാമിലികള്‍ക്കാണ് മുന്‍ഗണനയെന്നും വിമാന കമ്പനിയധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് 10 ഫാമിലികളും ഏതാനും സിംഗ്ള്‍ യാത്രക്കാരുമടക്കം 25 പേര്‍ പുലര്‍ച്ചെ 1ന് മംഗലാപുരത്തേക്കുള്ള വിമാനത്തില്‍ പോയി.
ലഗേജ് മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്തിക്കുമെന്നാണ് അബൂദബിയില്‍ നിന്നുമറിയിച്ചിരുന്നത്. ഇതനുസരിച്ച്, ബോര്‍ഡിങ് പാസും ലഗേജും ഷിഫ്റ്റായി എന്ന മെസേജും നല്‍കി. മംഗലാപുരത്ത് എത്തിയപ്പോള്‍ ആരുടെയും ലഗേജ് വന്നില്ല. ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും അന്വേഷിച്ചപ്പോള്‍ കണ്ണൂരിലേക്ക് എത്തിക്കും എന്നറിയിച്ചു. എന്നാല്‍, കണ്ണൂരിലും കാണാതിരുന്നപ്പോള്‍ വീട്ടിലെത്തിക്കും എന്നാണ് മറുപടി ലഭിച്ചത്. ലഗേജിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മംഗലാപുരത്തെ കോണ്‍ടാക്ട് നമ്പറില്‍ വിളിച്ചപ്പോള്‍ ലഗേജുകള്‍ കണ്ണൂരിലെത്തിയെന്നാണ് അറിയിച്ചത്. കണ്ണൂരില്‍ വിളിച്ചപ്പോള്‍, വന്നിട്ടില്ല, രണ്ട് ഫ്ളൈറ്റുകള്‍ ഉടന്‍ വരും അതിലുണ്ടാകുമെന്ന് പറഞ്ഞു. ഇപ്പോള്‍ കൃത്യമായ മറുപടിയും ലഭിക്കുന്നില്ല. എയര്‍പോര്‍ട്ടില്‍ പരാതി നല്‍കിയെങ്കിലും പരിഹാരവുമില്ലാതെ ഉഴലുകയാണ് യാത്രക്കാര്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും യാത്രക്കാര്‍ അഭ്യര്‍ഥിച്ചു.
Comments (0)