Air india express flight ticket booking; സന്തോഷ വാർത്ത!! യാത്ര ചെയ്യാൻ ഇതാണ് പറ്റിയ സമയം; അറിഞ്ഞിരുന്നോ എയർ ഇന്ത്യയുടെ പുതിയ കിടിലൻ സേവനം

Air india express flight ticket booking:യാത്ര ചെയ്യുന്നവരില്‍ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവരും അവസാനനിമിഷം ബുക്ക് ചെയ്യുന്നവരുമുണ്ട്. അവസാനനിമിഷം യാത്രാ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ നേരത്തെ പുറപ്പെടുന്ന വിമാനത്തില്‍ റീബുക്ക് ചെയ്യാന്‍ ഈ പുതിയ സേവനത്തിലൂടെ സാധിക്കും. ബുക്ക് ചെയ്ത വിമാനം പുറപ്പെടാന്‍ കുറെ സമയം ഉണ്ടെങ്കില്‍ ഇതിന് മുന്‍പുള്ള വിമാനത്തില്‍ പോകാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ‘ഫ്ലൈ പ്രയര്‍’ എന്ന ഈ പുതിയ സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുക. എയര്‍ ഇന്ത്യയുടെ ടിക്കറ്റിങ് കൗണ്ടറുകളിലോ ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ ഡെസ്കുകളിലോ യാത്രക്കാര്‍ക്ക് ‘ഫ്ലൈ പ്രയര്‍’ എന്ന സംവിധാനം തെരഞ്ഞെടുക്കാം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ടിക്കറ്റ് നിരക്ക് അറിയാം

  • എയര്‍ ഇന്ത്യയുടെ ഫ്ലയിങ് റിട്ടേണ്‍സ് ലോയല്‍റ്റി പ്രോഗ്രാമിലെ ഗോള്‍ഡ്, പ്ലാറ്റിനം അംഗങ്ങള്‍ക്ക് ഈ സേവനം സൗജന്യമാണ്
  • മറ്റെല്ലാ യാത്രക്കാര്‍ക്കും ഈ സേവനം ഉപയോഗിക്കാന്‍ പണമടക്കണം
  • ഈ സംവിധാനം തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ബാഗേജ് ചെക്ക് ഇന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് പുതിയ വിമാനത്തിലേക്ക് വേഗത്തില്‍ മാറ്റും
  • അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള വിമാനങ്ങള്‍ക്ക് 2,199 രൂപയാണ് ‘ഫ്ലൈ പ്രയര്‍’ നിരക്ക്
  • രാജ്യത്തിനുള്ളിലെ മറ്റ് റൂട്ടുകളിലെല്ലാം 1,499 രൂപയാണ്

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version