
Air india express ticket booking;ഒരു 1200 രൂപ കയ്യിലുണ്ടോ എങ്കിൽ ഇനി വിമാനയാത്ര നടത്താം, ടിക്കറ്റ് നിരക്കിൽ വൻഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്
Air india express ticket booking; കൊച്ചി: നല്ല ഒരു ഷർട്ടോ പാന്റോസോ ചെരിപ്പോ വാങ്ങണമെങ്കിൽ ഏറ്റവുംകുറഞ്ഞത് ആയിരം രൂപയെങ്കിലുമാകും. ഇനി അത്രയും തുകയ്ക്ക് വിമാനയാത്ര നടത്താം. 1177 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ടൈം ടു ട്രാവൽ സെയിൽ. സെപ്തംബർ 30 വരെയുള്ള യാത്രകൾക്കായി ജൂൺ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് നിരക്കിളവ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഓഫർ ലഭ്യമാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്ത്തുമ്പിലെത്താന് ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 1177 രൂപ മുതൽ ഉള്ള നിരക്കിൽ ലഭിക്കും. 10 കിലോ വരെ ഭാരമുള്ള ക്യാബിൻ ബാഗേജാണ് എക്സ്പ്രസ് ലൈറ്റ് യാത്രക്കാർക്ക് കൈയിൽ കരുതാവുന്നത്. ട്രാവൽ ഏജന്റുമാർക്ക് 1198 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്ത് ടിക്കറ്റ് എടുക്കുന്നവർക്ക് ഗൊർമേർ ഭക്ഷണത്തിനും സീറ്റുകൾക്കും 25 ശതമാനം അധിക ഇളവ് ലഭിക്കും. ടാറ്റാ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാം അംഗങ്ങൾക്ക് ഭക്ഷണം, സീറ്റ്, ബാഗേജ്, സൗജന്യമായി ടിക്കറ്റ് തിയതി മാറ്റാനും റദ്ദാക്കാനുമുള്ള അവസരം തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും നേടാം. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭകർ, സായുധ സേനാംഗങ്ങൾ, ആശ്രിതർ എന്നിവർക്കും മൊബൈൽ ആപ്പിലൂടേയും വെബ്സൈറ്റിലൂടെയും പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.
Comments (0)