Air India; എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം: കൂടുതൽ വ്യക്തത വരുത്തി എയർലൈൻ

Air India; എയർ ഇന്ത്യ വിമാനത്തിൽ ഹലാൽ ഭക്ഷണം ഇനി മുസ്‌ലിംകൾക്ക് മാത്രം ലഭ്യമാകൂ. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ. ഇവയിൽ മുസ്ലിം മീൽ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇതിന് മാത്രമായിരിക്കും ഹലാൽ സർട്ടിഫിക്കറ്റ് നൽകുക. ഇത് പ്രത്യേക വിഭാ​ഗത്തിൽ ഉൾപ്പെടുത്തുകയും മുസ്ലിം മീൽ വിഭാ​ഗത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് നൽകൂവെന്നും എയർ ഇന്ത്യ അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വിസ്താരയുമായി ലയിച്ചതിന് ശേഷം ഭക്ഷണവിതരണം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം ഇക്കാര്യം ഈ മാസം ആദ്യത്തിൽ സർക്കുലർ വഴി എല്ലാ ഓഹരി ഉടമകളെയും അറിയിച്ചിരുന്നു.

സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ സർട്ടിഫിക്കറ്റോടു കൂടിയായിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top